നീലേശ്വരം: (MyKasargodVartha) നഗരസഭയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി വാങ്ങിയ ടിപര്‍ ലോറി നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഫ്‌ലാഗ് ഓഫ് ചെയ്തു. വാഹനത്തിന്റെ താക്കോല്‍ നഗരസഭ സെക്രടറി കെ മനോജ് കുമാര്‍ ഡ്രൈവര്‍ക്ക് കൈമാറി.
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍, കൗണ്‍സിലര്‍ കെ വി ശശികുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ എ കെ പ്രകാശന്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ എം മൊയ്തു, മറ്റ് നഗരസഭ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, ശുചീകരണ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: News, Kerala, Kerala-News, Kasaragod-News, New Vehicle, Tipper Lorry, Nileshwar Municipal Corporation, Flagged Off, Nileshwar News, Kanhangad News, Kasargod News, New tipper lorry for Nileshwar Municipal Corporation; Flagged off.