Join Whatsapp Group. Join now!

Adalat | ഭൂമി തരം മാറ്റം അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി അദാലത്ത്; സംഘാടകസമിതി രൂപീകരിച്ചു

ഇ ചന്ദ്രശേഖരന്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു Land Type Change, Adalat, Organizing Committee, Formed, Revenue Department Minister, K Rajan, E Chandras
കാഞ്ഞങ്ങാട്: (MyKasargodVartha) ഭൂമി തരം മാറ്റം അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ജനുവരി 20 ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അദാലത്ത് സംഘടിപ്പിക്കും. അദാലത്തിന്റെ വിജയകരമായ നടത്തിപ്പിനായി കാഞ്ഞങ്ങാട് സബ് കളക്ടര്‍ സുഫിയാന്‍ അഹമ്മദിന്റെ അധ്യക്ഷതയില്‍ സംഘാടകസമിതി രൂപീകരിച്ചു.

യോഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ചെയര്‍മാനായും സബ് കളക്ടര്‍ സുഫിയാന്‍ അഹമ്മദ് കണ്‍വീനറായും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അംഗങ്ങളായുമുള്ള 10 അംഗ സംഘാടകസമിതി രൂപീകരിച്ചു.

2023 ഡിസംബറില്‍ 31 വരെ ഓണ്‍ലൈനായി ലഭിച്ച സൗജന്യ തരം മാറ്റത്തിനുള്ള അര്‍ഹമായ അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുക.





അപേക്ഷയില്‍ ഉത്തരവാകുമ്പോള്‍ അപേക്ഷകന്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് ടോക്കണ്‍ നമ്പര്‍ സഹിതം എസ്.എം.എസ് മെസ്സേജ് ലഭ്യമാകും. അക്ഷയ സെന്ററുകളുടെ നമ്പരുകളാണ് അപേക്ഷയില്‍ ചേര്‍ത്തിട്ടുളളതെങ്കില്‍ ആ നമ്പറിലേക്ക് ആയിരിക്കും മെസ്സേജ് പോകുക. ബന്ധപ്പെട്ട് അക്ഷയയില്‍ നിന്ന് മെസ്സേജിലെ ടോക്കണ്‍ നമ്പര്‍ ലഭ്യമാക്കിയും അപേക്ഷകന്റെ മൊബൈല്‍ നമ്പറില്‍ വന്ന മെസ്സേജ് ഹാജരാക്കിയും അപേക്ഷകര്‍ക്ക് അദാലത്തില്‍ പങ്കെടുത്ത് ഉത്തരവുകള്‍ കൈപ്പറ്റാം.

ജനുവരി 20ന് രാവിലെ പത്തിന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭൂമി തരം മാറ്റം അദാലത്തില്‍ മന്ത്രി പങ്കെടുക്കും.

Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Land Type Change, Adalat, Organizing Committee, Formed, Revenue Department Minister, K Rajan, E Chandrasekaran MLA, Kanhangad Sub Collector, Sufian Ahmad, Land Type Change Adalat; Organizing committee formed.

Post a Comment