കാറഡുക്ക: (MyKasargodVartha) പതിനാലാം പഞ്ചവത്സര പദ്ധതി, പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗം, 2024-25 വാര്‍ഷിക പദ്ധതി രൂപീകരണം എന്നിവയുടെ ഭാഗമായുള്ള കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പൊലിയം തുരുത്ത് ഇക്കോ വില്ലേജില്‍ നടന്ന പരിപാടിയില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫ്, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കരട് പദ്ധതിരേഖ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.കെ.നാരായണന്‍ വിശദീകരിച്ചു. ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി അഡ്വ.സി.രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.

കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ ഗോപാലകൃഷ്ണ, ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.എ.പി.ഉഷ, മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി.മിനി, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച്.മുരളി, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ധന്യ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി.സവിത, സ്മിത പ്രിയരഞ്ജന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.കുഞ്ഞമ്പു നമ്പ്യാര്‍, സാവിത്രി ബാലന്‍, ബി.കൃഷ്ണ, ചനിയ നായ്ക്ക്, വാസന്തി ഗോപാലന്‍, എന്‍.യശോദ, എന്‍.രവിപ്രസാദ്, കെ.നളിനി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ രാജാറാം ചേക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.രമണി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.മൃദുല നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kerala-News, Kasaragod-News, Karaduka News, Karaduka Block Panchayat Development, Seminar, Inaugurated, CH Kunjampu MLA, Five Year Plan, Karaduka Block Panchayat Development Seminar inaugurated by CH Kunjampu MLA.