പെട്രോൾ പമ്പ്, കെ വി ആർ കാർ ഷോറൂം, മറ്റു നിരവധി വ്യാപാര സ്ഥാപനങ്ങൾ, പാണലം ഉക്കമ്പടി ചെങ്കള ബെപാസ് റോഡ്, പാണലം ബെദിര അണങ്കൂർ കണക്ഷൻ റോഡ്, പാണലം ആലമ്പാടി ബദിയടുക്ക റോഡ്, പാണലം ജുമാ മസ്‌ജിദ്, ജലാലിയ മസ്ജിദ്, താഹ മസ്ജിദ് എന്നിവ ഇവിടെയുണ്ട്. നാഷണൽ ഹൈവേ വികസനത്തിൽ തീർത്തും ഒറ്റപെട്ടു പോയ ഇവിടെ അടിപ്പാതയില്ലെങ്കിൽ ജീവിതം പ്രയാസകരമാവുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ആക്ഷൻ കമ്മിറ്റി രൂപീകര യോഗത്തിൽ പി എ അബ്ദുല്ല അധ്യക്ഷത വഹിച്ചു. പാണലം ജമാഅത്ത് പ്രസിഡന്റ് യു മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ടി എം എ ഖാദർ സ്വാഗതം പറഞ്ഞു. കെ എ മുഹമ്മദ് ഹനീഫ, ടി എം എ കരീം, കാദർ പാലോത്ത്, അബ്ദു സലാം പാണലം, സലാം പട്ടയിൽ, അബ്ബാസ് എം കെ സംസാരിച്ചു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Demand for underpass at Panalam.