ഉത്സവത്തിനുള്ള മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയെ കണ്ടെത്തുന്നതിനുള്ള പ്രധാന ചടങ്ങായ 'വരച്ച് വെക്കൽ' ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതൽ 11.30 വരെയുള്ള മുഹൂർത്തത്തിൽ നടക്കും. അന്ന് തന്നെ പീഠം നിർമിക്കുന്നതിനുള്ള പ്ലാവിന് കുറിയിടൽ ചടങ്ങും നടക്കും. അതോടൊപ്പം അന്നദാനവും ഉണ്ടായിരിക്കും. ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പതു മണിക്ക് ഉദിനൂർ ക്ഷേത്രപാലക ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും എഴുന്നള്ളിച്ച് ക്ഷേത്രത്തിലും കുഴിയടുപ്പിലും പകരുന്നതോടെയാണ് പെരുങ്കളിയാട്ടത്തിന് തുടക്കമാവുക.
ക്ഷേത്രത്തിൽ മുച്ചിലോട്ട് ഭഗവതിയും ഉപദേവീ ദേവന്മാരും അടക്കം ഒമ്പത് തെയ്യങ്ങളാണ് കെട്ടിയാടുക. കളിയാട്ടത്തിന്റെ നാല് ദിനങ്ങളിലും കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി, പുലിയൂർ കണ്ണൻ, മടയിൽ ചാമുണ്ഡി, കുണ്ടോർ ചാമുണ്ഡി, വിഷ്ണുമൂർത്തി എന്നീ തെയ്യങ്ങളും സമാപന ദിവസം മുച്ചിലോട്ട് ഭഗവതി, നരമ്പിൽ ഭഗവതി, അങ്കകുളങ്കര ഭഗവതി, വിഷ്ണുമൂത്തി എന്നീ തെയ്യങ്ങളും കെട്ടിയാടും. മൂന്നാം ദിനമായ 10ന് വൈകീട്ട് മൂന്ന് മണിക്ക് മംഗല കുഞ്ഞുങ്ങളോട് കൂടിയുള്ള തോറ്റം ചുഴലൽ നടക്കും. സമാപന ദിവസമായ 11ന് ഉച്ചയ്ക്ക് 12.30ന് മേലേരി കയ്യേൽക്കലും ഒരു മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരലും നടക്കും.
കളിയാട്ടം നടക്കുന്ന നാല് ദിവസങ്ങളിലും ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും അന്നദാനം ഉണ്ടായിരിക്കും. ഒരേ സമയം 5000 പേർക്ക് ഭക്ഷണം നൽകുന്നതിനുള്ള സൗകര്യം ഉണ്ടാകും. വിപുലമായ പാർകിംഗ് സൗകര്യവും ഒരുക്കും. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി മൂന്ന് മുതൽ ഒമ്പത് വരെയുള്ള ദിവസങ്ങളിൽ നിയമസഭാ സ്പീകർ, മന്ത്രിമാർ, എംഎൽഎമാർ, പ്രതിപക്ഷ നേതാവ്, വിവിധ രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനങ്ങൾ നടക്കും. സാംസ്കാരിക സദസിന് ശേഷം വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കും.
മൂന്നിന് അക്ഷര ശ്ലോകം, കഥാപ്രസംഗം, നാലിന് സോവനീർ പ്രകാശനം, വിവിധ ക്ഷേത്രങ്ങളിലെ കലാകാരൻമാർ അവതരിപ്പിക്കുന്ന പുരക്കളി തുടർന്ന് അയഞ്ചേരി വല്യശ്മാൻ നാടകം അരങ്ങേറും. അഞ്ചിന് മാധ്യമ സെമിനാർ, ഫ്യൂഷൻ മ്യൂസിക് ഷോ, ആറിന് കഥകളി, ഏഴിന് 'പെണ്ണകം' വനിതാ സംഗമം, എട്ടിന് നാടൻ കലാമേള, ഒമ്പതിന് മെഗാ മ്യൂസികൽ നൈറ്റ് - 2024 തുടങ്ങിയ പരിപാടികൾ നടക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ സി എം പത്മനാഭൻ നായർ, ജെനറൽ കൺവീനർ പ്രമോദ് കാടങ്കോട്, ക്ഷേത്ര അന്തിത്തിരിയൻ കെ ദാമോദരൻ, ക്ഷേത്ര നർത്തകൻ ബാലൻ കോമരം, ക്ഷേത്ര പ്രസിഡൻറ് പി ബാബു, സെക്രടറി എ ഗംഗാധരൻ, വർകിംഗ് ചെയർമാൻമാരായ എം വി കുഞ്ഞിക്കോരൻ, വി വി കുഞ്ഞിരാമൻ, ഫിനാൻസ് കമിറ്റി ചെയർമാൻ കെ എം വിജയൻ, കൺവീനർ പി വി രാഘവൻ, പ്രദീപ് രാമപുരത്ത്, വി വി ബാബുരാജ്, കൺവീനർമാരായ വി സി ഹേമചന്ദ്രൻ, സി ബാലകൃഷ്ണൻ, പ്രോഗ്രാം കമിറ്റി കൺവീനർ പി വി രാജൻ മാസ്റ്റർ, ജന്മ കണിശൻ കെ പുരുഷോത്തമൻ ജോത്സ്യർ, പബ്ലിസിറ്റി കൺവീനർ കെ രാജീവൻ എന്നിവർ സംബന്ധിച്ചു.

Keywords: News, Malayalam News, Temple festival, Chandera Muchilott Bhagavathy Temple, Trikaripur, Theyyam, Kaliyattam, Chandera Muchilott Bhagavathy Temple festival will start on February 8