ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ പി എന്‍ പണിക്കര്‍ സ്മാരക പുരസ്‌കാരദാന ചടങ്ങിലാണ് സ്പീകർ മാധ്യമ പ്രവർത്തന മേഖലയെ പരാമർശിച്ചത്. അതേസമയം രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും രാജ്യം ഭരിക്കുന്നവരുടെ തെറ്റായ നയങ്ങളെ തുറന്നുകാട്ടുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുകയും തുറുങ്കിലടക്കുകയും ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. വായനയുടെ പ്രസക്തി ഇപ്പോഴും നഷ്ടമായിട്ടില്ലെന്നും എല്ലാ വിവരങ്ങളും ഗൂഗിളില്‍ കിട്ടുമെന്ന ധാരണ തെറ്റാണെന്നും ഗൂഗിള്‍ ഒരിക്കലും വായനക്ക് പകരമാവില്ലെന്നും ശംസീര്‍ പറഞ്ഞു.
കാസര്‍കോട് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ടി എ ശാഫിക്ക് പുരസ്‌കാരം സമ്മാനിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എകെഎം അശ്റഫ് എംഎല്‍എ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ വി എം മുനീര്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത് പ്രസിഡണ്ട് സമീറ ഫൈസല്‍, കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന്‍ ബ്ലാത്തൂര്‍, കാസര്‍കോട് പ്രസ്‌ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാശിം, ടി ഉബൈദ് ഫൗൻഡേഷന്‍ ചെയര്‍മാന്‍ യഹ്‌യ തളങ്കര, ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹ്‌മദ്, കാസര്‍കോട് തീയാട്രിക്സ് സൊസൈറ്റി വൈസ് പ്രസിഡണ്ട് ജി ബി വത്സന്‍, മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുർ റഹ്‌മാന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹ്‌മദ് ശരീഫ്, ഐഎന്‍എല്‍ ജില്ലാ ജെനറല്‍ സെക്രടറി അസീസ് കടപ്പുറം, ബസ് ഓണേര്‍സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, അബ്ദുല്‍ മജീദ് ബാഖവി, എന്‍എ അബൂബകര്‍, എംപി ശാഫി ഹാജി, അശ്റഫലി ചേരങ്കൈ, എരിയാല്‍ അബ്ദുല്ല, എംപി ജില്‍ജില്‍, കെഎം അബ്ബാസ്, സിഎല്‍ ഹമീദ്, നാങ്കി മുഹമ്മദലി, മുംതാസ് ടീചര്‍, ഖയ്യൂം മാന്യ, ദിനേശന്‍ ഇന്‍സൈറ്റ് തുടങ്ങിയവര്‍ സംസാരിച്ചു.
സന്ദേശം സംഘടനാ സെക്രടറി എം സലീം സ്പീകര്‍ക്ക് ഉപഹാരം നല്‍കി. കാസര്‍കോട് താലൂക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ വി മുകുന്ദന്‍ മാസ്റ്റര്‍ സ്വാഗതവും സന്ദേശം ഗ്രന്ഥാലയം സെക്രടറി എസ്എച് ഹമീദ് നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kasaragod, A N Shamseer, Speaker, Malayalam News, Award, PN Panicker memorial award presented to TA Shafi.
< !- START disable copy paste -->