Join Whatsapp Group. Join now!

Protest | എല്ലാ മേഖലയിലും സംസ്ഥാന സർകാരിന്റെ ഭരണം പരാജയമെന്ന് ഇ ടി മുഹമ്മദ് ബശീർ; യുഡിഎഫ് വിചാരണ സദസിന് ചെർക്കളയിൽ തുടക്കം

'കേരളം ഭരിക്കുന്നത് അഹങ്കാരം തലയ്ക്ക് പിടിച്ച മുഖ്യമന്ത്രി' ET Muhammad Basheer, UDF, Kerala News, കാസറഗോഡ് വാർത്തകൾ
ചെര്‍ക്കള: (MyKasargodVartha) എല്ലാ മേഖലയിലും സംസ്ഥാന സർകാരിന്റെ ഭരണം പരാജയമെന്ന് മുസ്‍ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രടറി ഇ ടി മുഹമ്മദ് ബശീർ എംപി. കേരളം ഭരിക്കുന്നത് അഹങ്കാരം തലയ്ക്ക് പിടിച്ച മുഖ്യമന്ത്രിയാണ്. ഇടതുസർകാരിന്റെ അഴിമതികളും കെടുകാര്യസ്ഥതയും മറയ്ക്കാനാണ് നവകേരള സദസ്. ഉമ്മൻചാണ്ടിയുടേത് സൗമ്യഭാവമായിരുന്നുവെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രൗദ്രഭാവത്തോടെയാണ് ജനങ്ങളോട് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  
kasaragod, Kerala, Muhammad Basheer, Government, Cherkala, Ldf, Protest, Muslim League, Na Nellikkunnu, ET Muhammad Basheer said that administration of state government is failure in all areas.

എൽഡിഎഫ് സർകാരിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന വിചാരണ സദസിന്റെ ഭാഗമായി കാസര്‍കോട് മണ്ഡലം വിചാരണ സദസ് ചെർക്കളയിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ ടി മുഹമ്മദ് ബശീർ. ജില്ലയിലെ ആദ്യത്തെ പരിപാടിയാണ് ചെർക്കളയിൽ നടന്നത്. സ്വന്തമായും കുടുംബത്തിനു വേണ്ടിയും അഴിമതി നടത്തിയെന്ന കുറ്റം ചുമത്തി മുഖ്യമന്ത്രി പിണറായി വിജയനെ മൂന്ന് വര്‍ഷത്തേക്ക് ശിക്ഷിച്ച് വിചാരണ സദസിൽ ഒരുക്കിയ സാങ്കൽപിക ജനകീയ കോടതി വിധി പുറപ്പെടുവിച്ചു. നാടന്‍ പാട്ടും സംഘടിപ്പിച്ചു.
  
ET Muhammad Basheer, Government

ചടങ്ങിൽ യുഡിഎഫ് ജില്ലാ ചെയര്‍മാൻ സിടി അഹ് മദലി അധ്യക്ഷത വഹിച്ചു. മണ്ഡലം ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. ബാലകൃഷ്ണന്‍ പെരിയെ മുഖ്യ പ്രഭാഷണം നടത്തി. റിജില്‍ മാക്കുറ്റി മുഖ്യാതിഥിയായി പങ്കെടുത്തു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എ കെ എം അശ്റഫ് എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ കെപി കുഞ്ഞിക്കണ്ണന്‍, എ ഗോവിന്ദന്‍ നായര്‍, പി കെ ഫൈസല്‍, മുസ്ലിം ലീഗ് നേതാക്കളയ കല്ലട്ര മാഹിന്‍ ഹാജി, എ അബ്ദുര്‍ റഹ്‌മാന്‍, മുനീര്‍ ഹാജി കമ്പാര്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, ആര്‍ എസ് പി നേതാക്കളായ ഹരീഷ് ബി നമ്പ്യാര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് മുംതാസ്, സമീറ, അബ്ദുല്‍ മജീദ്, യുഡിഎഫ് നേതാക്കളായ പി കമ്മാരന്‍, ഹക്കീം കുന്നില്‍, പി എ അശ്റഫലി, കെ നീലകണ്ഠന്‍, അഡ്വ ഗോവിന്ദന്‍ നായര്‍, കരുണ്‍ താപ്പ, കരിവെള്ളുര്‍ വിജയന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, വി കെ പി ഹമീദലി, എംസി ഖമറുദ്ദീന്‍, സിവി ജെയിംസ്, പ്രിന്‍സ് ജോസഫ്, എഎം കടവത്ത്, എബി ശാഫി, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി ചായിന്റടി, ജലീല്‍ എരുതുംകടവ്, ഇഖ്ബാല്‍ ചേരൂര്‍, അഡ്വ വിഎം മുനീര്‍, ഖാദര്‍ ബദ്രിയ, ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, ജമീല അഹ് മദ്, അബ്ബാസ് ബീഗം, ബിഎം സുഹൈല്‍, മൂസ ബി ചെര്‍ക്കള, കെബി കുഞ്ഞാമു, അശ്റഫ് ഇടനീര്‍, മനാഫ് നുള്ളിപ്പാടി, ഹാശിം കടവത്ത്, നാസര്‍ ചായിന്റടി, മഹമൂദ് ചെങ്കള, ഖാളി അബ്ദുര്‍ റഹ് മാന്‍, ടിഇ മുക്താര്‍, നാസര്‍ ചെര്‍ക്കളം, അമീര്‍ പള്ളിയാന്‍, ഹാജി മുഹമ്മദ് ചെര്‍ക്കള, അബ്ദുല്ല ടോപ്പ്, രാജീവന്‍ നമ്പ്യാര്‍, വി ഗോപകുമാര്‍, വാരിജാക്ഷന്‍, ബിഎ ഇസ്മാഈല്‍, കെഎം ബശീര്‍, സാജിദ് കമ്മാടം, അഡ്വ ശംസുദ്ദീന്‍, എന്‍എ അബ്ദുല്‍ ഖാദര്‍, അന്‍വര്‍ ഓസോണ്‍, നാരായണന്‍ ബദിയടുക്ക, ശ്യാം മാന്യ, ഖാദര്‍ മാന്യ, അര്‍ജുനന്‍ തായലങ്ങാടി, അലി തുപ്പക്കല്‍, ജോണ്‍ ക്രാസ്റ്റ, ഇആര്‍ മുഹമ്മദ്, പുരുഷോത്തമന്‍, അബ്ബാസ് അലി ബെള്ളൂര്‍, രാഘവന്‍ ബേളേരി, ഹമീദ് ബെദിര, കുഞ്ഞി വിദ്യാനഗര്‍, സിദ്ദീഖ് ബേക്കല്‍, അബ്ദുല്ല ചാല്‍ക്കര, ബി ടി അബ്ദുല്ലക്കുഞ്ഞി, എംഎ ഹാരിസ്, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, ജവാദ് പുത്തൂര്‍, ത്വാഹ തങ്ങള്‍, സിദ്ദീഖ് സന്തോഷ് നഗര്‍, ബിഎംഎ ഖാദര്‍, ഹാരിസ് തായല്‍, എംഎം നൗശാദ്, ഹാരിസ് ബേവിഞ്ച, ഉദ്ദേഷ് കുമാര്‍, അഹ് മദ് ചേരൂര്‍, ശാഹിന സലീം, ബീഫാത്വിമ ഇബ്രാഹിം, സിയാന, ശകീല മജീദ്, സാഹിറ മജീദ്, സഫിയ ഹാശിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ET Muhammad Basheer, government

ET Muhammad Basheer, government


ET Muhammad Basheer, government

ET Muhammad Basheer, government

ET Muhammad Basheer, government

Keywords: kasaragod, Kerala, Muhammad Basheer, Government, Cherkala, Ldf, Protest, Muslim League, Na Nellikkunnu, ET Muhammad Basheer said that administration of state government is failure in all areas.
< !- START disable copy paste -->

Post a Comment