കാസര്‍കോട്: (MyKasargodVartha) നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെട്ട 'തേനീച്ചയും തേനീച്ച കൂടും വിതരണം' നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ഗുണഭോക്തൃ ലിസ്റ്റില്‍പെട്ട 40 ഓളം കര്‍ഷകര്‍ക്ക് തേനീച്ച പെട്ടികള്‍ വിതരണം ചെയ്താണ് ഉദ്ഘാടനം ചെയ്തത്.
നഗരസഭാ പരിധിയിലെ കര്‍ഷകര്‍ക്ക് ചെറുതേനിന്റെ ഗുണനിലവാരം മനസ്സിലാക്കുവാനും ചെറുതേനിന്റെ ഉല്‍പാദനം വഴി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുവാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഒരു കര്‍ഷകന് 8 പെട്ടി എന്ന തോതിലാണ് വിതരണം ചെയ്തത്.
ആരോഗ്യ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍ സൈനുദ്ദീന്‍, ശാരദ, മുനിസിപല്‍ എന്‍ജിനീയര്‍ ദിലീഷ് എന്‍ ഡി, കൃഷി അസിസ്റ്റന്റ് ഭാസ്‌ക്കരന്‍ കെ, കര്‍ഷകര്‍ സംബന്ധിച്ചു.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Apiculture, Beekeeping, Bee Farming, Farmers, Honey, Bee, Bee Hive, Distribution, Project, Inaugurated, Kasaragod, Municipality, Chairman Adv. VM Muneer, 'Bee and bee hive distribution' project inaugurated in Kasaragod Municipality.