Join Whatsapp Group. Join now!

Solidarity Rally | ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യം: കാഞ്ഞങ്ങാട്ട് കൂറ്റന്‍ റാലി സംഘടിപ്പിച്ച് സംയുക്ത മുസ്ലീം ജമാഅത്

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഭാരവാഹികള്‍ക്ക് പതാക കൈമാറി Palestine, Solidarity Rally, Samyuktha Muslim Jamaath
കാസര്‍കോട്: (MyKasargodVartha) കാഞ്ഞങ്ങാട്ട് ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ച് സംയുക്ത മുസ്ലീം ജമാഅത്. പുതിയ കോട്ട മുതല്‍ കാഞ്ഞങ്ങാട് തെക്കേപ്പുറം വരെയാണ് റാലി സംഘടിപ്പിച്ചത്. എല്ലാ അന്താരാഷ്ട്ര മര്യാദകളും യുദ്ധനിയമങ്ങളും കാറ്റില്‍ പറത്തിയും 5000ത്തിലധികം പിഞ്ചുകുഞ്ഞുങ്ങളെയടക്കം 15000 ഓളം മനുഷ്യരെക്കൊന്നും അവരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും ഇസ്ലാം-ക്രിസ്തുമതാരാധനാലയങ്ങളും ബോംബിട്ട് തകര്‍ത്തും ആര്‍മാദിക്കുന്ന ഇസ്രാഈലിനും അവര്‍ക്ക് ബലമേകുന്ന അമേരിക, റഷ്യ, ബ്രിടന്‍, ഇന്‍ഡ്യന്‍ ഭരണകൂടങ്ങള്‍ക്കുമെതിരെയും മുദ്രാവാക്യങ്ങളാലേഖനം ചെയ്ത പ്ലകാഡുകളുയര്‍ത്തിയും ഫലസ്ത്വീനിലെ പൊരുതുന്ന ജനതയ്ക്ക് അഭിവാദ്യം നേര്‍ന്നും നിരവധി പേരാണ് റാലിയില്‍ അണിനിരന്നത്.
     
Kanhangad Samyuktha Muslim Jamaath

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഭാരവാഹികള്‍ക്ക് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു. സംയുക്ത ജമാ അത് ഭാരവാഹികള്‍ക്ക് പുറമെ അംഗമഹല്ലുകളിലെ ഖത്വീബുമാര്‍, ഭാരവാഹികള്‍, മത രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് തെക്കേപ്പുറം ഹയ സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനം സമസ്ത മുശാവറ അംഗവും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി ഉദ്ഘാടനം ചെയ്തു.
        
Kanhangad Samyuktha Muslim Jamaath

അമേരികയുടെ വിദേശ രാഷ്ട്രീയ നയങ്ങളും ആഭ്യന്തര സാമ്പത്തിക നിലപാടുകളെയും കൈവെള്ളയിലാക്കി അമ്മാനമാടുന്ന ഇസ്രഈലിന്റെ ദാസ്യത്വമാണ് ഇസ്രാഈല്‍ എന്ന ഭീകര രാഷ്ട്രത്തിന്റെ നരമേധത്തിന് കണ്ണടച്ച് പിന്തുണ നല്‍കുന്നതിന് അമേരിക നിര്‍ബന്ധിതമാകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇസ്രാഈലിന്റെ പിറവിക്ക് വേണ്ട നിഗൂഢ നീക്കങ്ങള്‍ നടത്തിയ വന്‍ രാഷ്ട്രങ്ങള്‍ അന്നു തൊട്ടിന്നോളം അവര്‍ക്ക് നല്‍കുന്ന അധാര്‍മിക പിന്‍ബലമാണ് ഇപ്പോഴത്തെ അവരുടെ സമാനതകളില്ലാത്ത ക്രൂരതയ്ക്ക് ബലം. ഭരണകൂടങ്ങളും അവരുടെ ആയുധങ്ങളും സയണിസത്തിന് പിന്തുണയേകുമ്പോള്‍ അവരുടേതുള്‍പ്പെടെ ലോകത്തെ സര്‍വരാജ്യങ്ങളിലെയും പ്രജകളുടെ ഹൃദയം തുടിക്കുന്നത് ഫലസ്ത്വീന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാഞ്ഞങ്ങാട് സംയുക്ത മുസ്ലീം ജമാഅത് പ്രസിഡന്റ് സി കുഞ്ഞഹമ്മദ് പാലക്കി അധ്യക്ഷത വഹിച്ചു. മുനീര്‍ ഫൈസി പ്രാര്‍ഥന നടത്തി. ഇമാം ശാഫി അകാഡമി വൈസ് പ്രിന്‍സിപല്‍ അന്‍വര്‍ അലി ഹുദവി മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് എംഎല്‍എ ഇ ചന്ദ്രശേഖരന്‍, കെ പി സി സി സെക്രടറി ബാലകൃഷ്ണന്‍ പെരിയ, ഐ എന്‍ എല്‍ മണ്ഡലം പ്രെസിഡന്റ് എം കുഞ്ഞിമൊയ്തീന്‍ ഹാജി, ആര്‍ എസ് പി നേതാവ് കൂക്കള്‍ ബാലകൃഷ്ണന്‍, എം എസ് എസ് പ്രതിനിധി പി എം നാസര്‍, എം ഇ എസ് പ്രതിനിധി സി മുഹമ്മദ് കുഞ്ഞി, സംയുക്ത ജമാ അത് ഭാരവാഹികളായ മുബാറക് സൈനാര്‍ ഹാജി, ജാതിയില്‍ ഹസൈനാര്‍, പി കെ അബ്ദുല്ല കുഞ്ഞി, കെ ബി കുട്ടി ഹാജി, ശരീഫ് എന്‍ജിനീയര്‍, റശീദ് തോയമ്മല്‍, കെ കെ അബ്ദുര്‍ റഹ് മാന്‍ പാണത്തൂര്‍, താജുദ്ദീന്‍ കമ്മാടം, അബൂബകര്‍ മാസ്റ്റര്‍, എന്നിവര്‍ പ്രസംഗിച്ചു. സംയുക്ത ജമാഅത് ജനറല്‍ സെക്രടറി ബശീര്‍ വെള്ളിക്കോത്ത് സ്വാഗതവും, ട്രഷറര്‍ എം കെ അബൂബകര്‍ ഹാജി നന്ദിയും പറഞ്ഞു.

Keywords: Palestine, Solidarity Rally, Samyuktha Muslim Jamaath, Palestine Solidarity Rally, Israel Palestine War, Israel Hamas War, Kanhangad Samyuktha Muslim Jamaath, Palestine solidarity rally organized by Samyuktha Muslim Jamaath.
< !- START disable copy paste -->

Post a Comment