Join Whatsapp Group. Join now!

General Hospital | ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരം: വിപുല പരിപാടികളോടെ ആചരിച്ച് കാസര്‍കോട് ജെനറല്‍ ആശുപത്രി

നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഫ്‌ലാഷ് മോബും നടത്തി General Hospital, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (MyKasargodVartha) ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരത്തിന്റെ സമാപനം വിപുല പരിപാടികളോടെ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ ആചരിച്ചു. ആശുപത്രി പരിസരത്ത് ആരോഗ്യ പ്രവര്‍ത്തകരും നഴ്‌സിംഗ് വിദ്യാര്‍ഥികളും കാസര്‍കോട് ബ്രാഞ്ച് ഐഎംഎയുമായി ചേര്‍ന്ന് റാലിയും സീമെറ്റ് കോളജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ ഫ്‌ലാഷ് മോബും നടത്തി.
     
General Hospital Kasaragod

ഐ എം എ പ്രസിഡന്റ് ഡോ. ജിതേന്ദ്ര റൈ ഉദ്ഘാടനം ചെയ്തു. ജെനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ ജമാല്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. ഡോ. ജനാര്‍ധന നായിക്, ഡോ. ഷറീന പി എ, ഐ എം എ സെക്രടറി ഡോ. പ്രജ്യോത് ഷെട്ടി, എ മെല്‍വിന്‍, പവിത്രന്‍, കവിത എന്നിവര്‍ സംസാരിച്ചു. മൈക്രോബയോളജിസ്റ്റ് ഡോ. രേഖാ റൈ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുത്തു. ഗവ: ജെപി എച് എന്‍ സ്‌കൂള്‍, മാലിക് ദീനാര്‍ കോളജ് ഓഫ് നഴ്‌സിംഗ്, സീമെറ്റ് കോളജ് ഓഫ് നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ , ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
       
General Hospital Kasaragod
      
General Hospital Kasaragod

Keywords: General Hospital, Malayalam News, Kerala News, Kasaragod News, Health News, Anti-Microbial Resistance Awareness, General Hospital Kasaragod, Anti-Microbial Resistance Awareness Week observed.
< !- START disable copy paste -->

Post a Comment