Join Whatsapp Group. Join now!

Campaign | കുടുംബശ്രീ 'തിരികെ സ്കൂളില്‍' കാംപയിൻ: കുമ്പളയിൽ നാലാം ഘട്ടത്തിലും വലിയ ജനപങ്കാളിത്തം

75 കുടുംബശ്രീകളിലെ അംഗങ്ങൾ പങ്കെടുത്തു Campaign, Thirike Schoolil, Kudumbashree, Kumbla
കുമ്പള: (MyKasargodvartha) ഗ്രാമപഞ്ചായത്, കുടുംബശ്രീ ജില്ലാ മിഷൻ, കാസർകോട് കുടുംബശ്രീ സിഡിഎസ് എന്നിവയുടെ അഭിമുഖ്യത്തിൽ നടത്തിവരുന്ന 'തിരികെ സ്കൂളിന്റെ' നാലാം ഘട്ടത്തിലും വലിയ ജനപങ്കാളിത്തം. കുമ്പള ഗ്രാമപഞ്ചായത് പ്രസിഡന്റ് യു പി ത്വാഹിറ യൂസഫ് ഫ്‌ലാഗ് ഓഫ് ചെയ്ത പരിപാടി കഴിഞ്ഞ നവംബർ ഒന്നിനാണ് കുമ്പളയിൽ തുടക്കമായത്.
 



കുമ്പള ഗ്രാമപഞ്ചായത് സിഡി എസ് ചെയർപേഴ്സൺ പി കെ ഖദീജ പ്രേവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. നാലാം ഘട്ടത്തിൽ 75 കുടുംബശ്രീകളിലെ 1112 പേർ പങ്കെടുത്തു. മറ്റു ബാചുകളിലായി 2700 പേർ പങ്കെടുത്തിരുന്നു. കുമ്പള ഗവ. ഹയർ സെകൻഡറി സ്‌കൂളിലാണ് ക്ലാസ് നടന്നത്. തിരുമുറ്റങ്ങളെ വിദ്യശ്രീ കേന്ദ്രങ്ങളാക്കിയ വനിതാ ബഹുല്യത്തിന്റെ അടയാളമാണ് കുമ്പളയിൽ സാക്ഷ്യം വഹിച്ചതെന്ന് പഞ്ചായത് പ്രസിഡണ്ട് യു പി ത്വാഹിറ യൂസഫ് പറഞ്ഞു.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Campaign, Thirike Schoolil, Kudumbashree, Kumbla, Kumbla: Kudumbashree's 'Thirike Schoolil' 4th campaign conducted

Post a Comment