പാവപ്പെട്ട രോഗികൾക്ക് മരുന്നിനും ഭക്ഷണത്തിനും വേണ്ട സഹായവും ബ്ലഡ് ബാങ്കിലേക്ക് വെയിങ്ങ് മിഷനും കാഷ്വാലിറ്റിയിലേക്ക് ഷീറ്റുകളും നൽകി. മോർചറിക്ക് മുമ്പിൽ ടിഎ ഇബ്രാഹിം സാഹിബിന്റെ നാമദേയത്തിൽ കാത്തിരിപ്പ് കേന്ദ്രം പണിതു. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ ആശുപത്രി പരിസരത്ത് മുസ്‌ലിം യൂത് ലീഗ് മുനിസിപൽ വൈറ്റ്ഗാർഡ് വളണ്ടിയർമാരും സിഎച്ച് സെന്റർ വളണ്ടിയർമാരും ചേർന്ന് ശുചീകരണ പ്രവർത്തനലും നടത്തിയിരുന്നു.
ആശുപത്രിക്ക് ആവശ്യമായ വിവിധ ഉപകരണങ്ങൾ നഗരസഭ കൗൺസിലർ മുഹമ്മദ് കുഞ്ഞി തായലങ്ങാടി സൂപ്രണ്ട് ജമാൽ അഹ്‌മദിന് കൈമാറി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ, ഹക്കീം അജ്മൽ തളങ്കര, അഷ്‌ഫാഖ് തുരുത്തി, ഫിറോസ് അഡ്ക്കത്ത്ബയൽ, മുസമ്മിൽ എസ്കെ, അൻവർ പള്ളം, നഴ്സിംഗ് സൂപ്രണ്ട് മിനി, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഡോ. സുനിൽ ചന്ദ്രൻ, സെക്രടറി വിജേഷ്, ഡോ. ജനാർദ്ധന നായക്ക്, ജീവനക്കാരായ മാഹിൻ കുന്നിൽ, ക്രിസ്റ്റിഫർ തുടങ്ങിയവർ സംബന്ധിച്ചു.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, CH Center, Muslim League, Malayalam News, CH Center's assistance to Kasaragod General Hospital.