ചരിത്ര പ്രസിദ്ധമായ കുമ്പള സീമയിലെ ഭഗവതി ആലി ചാമുണ്ഡി ക്ഷേത്രം തീയ്യ സമുദായത്തിന്റെ 18 ക്ഷേത്രങ്ങളില്‍ ഒന്നാണ്. 1800 വര്‍ഷത്തെ ചരിത്രമുള്ള ക്ഷേത്രത്തില്‍ പാടാര്‍ കുളങ്ങര ഭഗവതി, പുതിയ ഭഗവതി, വീരകാളി, വീരപുത്രന്‍ മലയാം ചാമുണ്ഡി എന്നിവ പ്രധാന ദൈവങ്ങളാണ്. മത സൗഹാര്‍ദത്തിന് പേരുകേട്ട ക്ഷേത്രത്തില്‍ കെട്ടിയാടുന്ന ആലി ചാമുണ്ഡിയുടെ അനുഗ്രഹം വാങ്ങാന്‍ മുസ്ലിം സ്ത്രീകളടക്കം ക്ഷേത്രത്തിലെത്താറുണ്ട്. ആലി ദൈവം, പാടാര്‍ കുളങ്ങര ഭഗവതി, മന്ത്രമൂര്‍ത്തി, കലശപ്രദക്ഷിണത്തോടു കൂടി നടക്കുന്ന പൂമുടി ഉത്സവം കാണാന്‍ ആയിരങ്ങളെത്തുന്നു.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സുകുമാര്‍ എം കുമ്പള, അശോക എം ബംബ്രാണ, ടിഎം സത്യനാരായണ, ജി സദാശിവ, എം കരുണാകര, കെ സന്തോഷ് കുമാര്‍, ബി കൃഷ്ണന്‍ മാസ്റ്റര്‍, സജിത്, സൗമ്യ എന്നിവര്‍ സംബന്ധിച്ചു.
Keywords: Para Sri Bhagwati Ali Chamundi Temple renovation work has started, Kasaragod, News, Para Sri Bhagwati Ali Chamundi Temple, Renovation Work, Press Meet, Kumbala, Temple, History, Religion, Women, Kerala News.