● മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
നുള്ളിപ്പാടി: (MyKasargodVartha) മുംബൈയിലെ വ്യവസായിയും തളങ്കര ക്ലസ്റ്റർ നിവാസിയുമായിരുന്ന ടി.എം. മുഹമ്മദ് അബ്ദുറഹിമാൻ (70) നിര്യാതനായി. ഏറെ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം മംഗലാപുരത്തെ എ.ജെ. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച രാവിലെ മരിച്ചത്.
വ്യവസായ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം കാസർകോട്ടെ വിവിധ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
മുംബൈയിൽ അനേകം വർഷങ്ങൾ വിജയകരമായി വ്യവസായങ്ങൾ നടത്തിയിരുന്നു. ഭാര്യ മൈമൂന. മക്കൾ: മുംതാസ്, മുഷ്താക്, മുനാഫ്, ഡോക്ടർ മുനാസ്. മരുമക്കൾ: സുഹാന, റിസ് ലി, ഡോക്ടർ മുഷിർ.
മൃതദേഹം ബുധനാഴ്ച അസർ നമസ്കാരത്തിന് ശേഷം തളങ്കര മാലിക് ദീനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
Article Summary: T.M. Mohammed Abdurahiman, a 70-year-old Mumbai-based industrialist from Thalangara, passed away in Mangaluru after a long illness. He was a prominent figure in business and actively involved in various fields in Kasaragod.
Keywords: Mumbai industrialist news, Thalangara news, Kasaragod news, Business news, Obituary news, Kerala news, Indian expatriate news, Community news