Join Whatsapp Group. Join now!

Meeting | ഇറാൻ-ഇസ്രായേൽ സംഘർഷം: അമേരിക്കയുടെ നിലപാട് ദുഷ്ടലാക്കോടെയുള്ളത്; എസ്എംഎ

ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അമേരിക്കയുടെ ദുഷ്ടലാക്കോടെയുള്ള ഇടപെടലിനെ എസ്.എം.എഫ് കാസർകോട് അപലപിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

● അമേരിക്കയുടെ ഇടപെടൽ ഏകപക്ഷീയവും അപലപനീയവുമാണെന്ന് സുന്നി മഹല്ല് ഫെഡറേഷൻ.

● ലോകസമാധാനത്തിന് ഭീഷണിയാകുന്ന അമേരിക്കൻ ഇടപെടലിനെതിരെ പ്രതിഷേധം ഉയർത്തണം.

● പുതിയ ജില്ലാ ഭാരവാഹികളെ കാഞ്ഞങ്ങാട് യോഗത്തിൽ തിരഞ്ഞെടുത്തു.

● കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിലായിരുന്നു യോഗം ചേർന്നത്.

കാഞ്ഞങ്ങാട്: (MyKasargodVartha) ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അമേരിക്കയുടെ ഏകപക്ഷീയവും ദുഷ്ടലാക്കോടെയുമുള്ള ഇടപെടൽ അപലപനീയമാണെന്ന് സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) കാസർകോട് ജില്ലാ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. 

ലോകസമാധാനത്തിനുതന്നെ ഭീഷണിയാകുന്ന അമേരിക്കൻ ഇടപെടലിനെതിരെ മനുഷ്യ മനസ്സാക്ഷി ഉണരണമെന്നും ശക്തമായ പ്രതിഷേധം ഉയരണമെന്നും യോഗം ആവശ്യപ്പെട്ടു.

Iran-Israel Conflict: America's Stand Malicious - SMf

കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ ചേർന്ന സുന്നി മഹല്ല് ഫെഡറേഷൻ കാസർകോട് ജില്ലാ വർക്കിങ് കമ്മിറ്റി യോഗം എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് യു.എം. അബ്ദുറഹ്‌മാൻ മൗലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുബാറക് ഹസൈനാർ ഹാജി അധ്യക്ഷനായി. 

സംസ്ഥാന പ്രവർത്തക സമിതി അംഗം സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നിർവഹിച്ചു. കീഴൂർ സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി കല്ലട്ര മാഹിൻ ഹാജി മുഖ്യപ്രഭാഷണം നടത്തി. 

Iran-Israel Conflict: America's Stand Malicious - SMF

കാസർകോട് സംയുക്ത ജമാഅത്ത് ജനറൽ സെക്രട്ടറി എ. അബ്ദുറഹ്‌മാൻ, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് മുൻ പ്രസിഡണ്ട് പാലക്കി കുഞ്ഞഹമ്മദ് ഹാജി അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി സി.ടി. അബ്ദുൽ ഖാദർ ഹാജി തൃക്കരിപ്പൂർ വിഷയാവതരണം നടത്തി. ജംഇയ്യത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറിയും കാസർകോട് ജില്ലാ റിട്ടേണിംഗ് ഓഫീസറുമായ നാസർ ഫൈസി കൂടത്തായി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

എ.പി.പി. കുഞ്ഞഹമ്മദ് ഹാജി തൃക്കരിപ്പൂർ, എ. ഹമീദ് ഹാജി കാഞ്ഞങ്ങാട്, സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, താജുദ്ദീൻ ചെമ്പരിക്ക, കെ.ബി. കുട്ടി ഹാജി കാഞ്ഞങ്ങാട്, ടി.എ. മൂസ മഞ്ചേശ്വരം, ഇബ്രാഹിം ഹാജി ഒടയഞ്ചാൽ, സി.എച്ച്. മുഹമ്മദ് കുഞ്ഞി വടക്കേക്കര, അസീസ് മെരിക്കെ, പി.കെ. അബ്ദുൽ ഖാദർ ചീമേനി, അബൂബക്കർ മാസ്റ്റർ പാറപ്പള്ളി, ടി.സി.എ. റഹ്മാൻ, ഹാജി മുഹമ്മദ് ചെർക്കള, എ.ബി. ശാഫി പൊവ്വൽ, എം.കെ. റഷീദ് ആറങ്ങാടി, കജാ മുഹമ്മദ് ഫൈസി, മുസ്താഖ് അഹ്മദ് ഹുദവി, അബ്ദുൽ റഹ്‌മാൻ കെ.എം, സി.എം.എ. ഖാദർ ഹാജി ചെർക്കള, ബി.എസ്. ഇബ്രാഹിം മഞ്ചേശ്വരം എന്നിവർ സംസാരിച്ചു.

പുതിയ ജില്ലാ ഭാരവാഹികളായി എ. അബ്ദുറഹ്‌മാൻ (പ്രസിഡണ്ട്), എ.പി.പി. കുഞ്ഞഹമ്മദ് ഹാജി തൃക്കരിപ്പൂർ (ജനറൽ സെക്രട്ടറി), എ. ഹമീദ് ഹാജി കാഞ്ഞങ്ങാട് (ട്രഷറർ), ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട് (വർക്കിംഗ് പ്രസിഡണ്ട്), താജുദ്ദീൻ ചെമ്പരിക്ക (വർക്കിംഗ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. 

വൈസ് പ്രസിഡണ്ടുമാരായി കെ.ബി. കുട്ടി ഹാജി കാഞ്ഞങ്ങാട്, ടി.എ. മൂസ മഞ്ചേശ്വരം, മുബാറക്ക് ഹസൈനാർ ഹാജി കാഞ്ഞങ്ങാട്, ഇബ്രാഹിം ഹാജി ഒടയഞ്ചാൽ എന്നിവരും, ജോയിന്റ് സെക്രട്ടറിമാരായി സി.എച്ച്. മുഹമ്മദ് കുഞ്ഞി വടക്കേക്കര, അസീസ് മരിക്കെ, പി.കെ. അബ്ദുൽ ഖാദർ ഹാജി ചീമേനി, അബൂബക്കർ മാസ്റ്റർ പാറപ്പള്ളി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങളായി കല്ലട്ര മാഹിൻ ഹാജി, സി.ടി. അബ്ദുൽ ഖാദർ ഹാജി തൃക്കരിപ്പൂർ, ഹാദി തങ്ങൾ മൊഗ്രാൽ, ടി.സി.എ. റഹ്മാൻ എന്നിവർ തുടരും. യു.എം. അബ്ദുൽ റഹ്‌മാൻ മൗലവി ഉപദേശക സമിതി ചെയർമാനായും, എം.എ.എച്ച്. മഹ്മൂദ് ചെങ്കള മസ്ലഹത്ത് സമിതി ചെയർമാനായും, ബി.എസ്. ഇബ്രാഹിം മഞ്ചേശ്വരം വഖഫ് സമിതി ചെയർമാനായും, ഇ.എം. കുട്ടി ഹാജി നീലേശ്വരം സ്വദേശി ദർസ് സമിതി ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.

Article Summary: Sunni Mahallu Federation (SMF) Kasaragod chapter criticizes the US's 'malicious' intervention in the Iran-Israel conflict, urging global awareness and protest. New district office bearers were elected in a meeting held in Kanhangad.

Keywords: Iran Israel conflict news, US intervention news, SMF Kasaragod news, Kanhangad news, Kerala news, Sunni Mahallu Federation news, Middle East conflict news, Religious organization news.

Post a Comment