● പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങുന്നുവെന്ന് ആരോപണം.
● പയസ്വിനി പാലം യാഥാർത്ഥ്യമാക്കാൻ ആവശ്യം.
● ആലൂർ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി രൂപീകരിച്ചു.
● ഷഫീക്ക് മൈകുഴി അധ്യക്ഷത വഹിച്ചു.
ആലൂർ: (MyKasargodVartha) ബാവിക്കര റെഗുലേറ്റർ കം ബ്രിഡ്ജിനോട് ചേർന്ന് സർക്കാർ പ്രഖ്യാപിച്ച ടൂറിസം പദ്ധതി പ്രഖ്യാപനത്തിൽ ഒതുങ്ങിനിൽക്കുകയാണെന്നും, അത് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും ആലൂർ വാർഡ് മുസ്ലിം ലീഗ് കൺവെൻഷൻ ആവശ്യപ്പെട്ടു.
ചെമനാട്, മുളിയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പയസ്വിനി പാലം ഉടൻ യാഥാർത്ഥ്യമാക്കണമെന്നും യോഗം ആവശ്യമുയർത്തി. പുതുതായി നിലവിൽ വന്ന ആലൂർ വാർഡ് മുസ്ലിം ലീഗ് പ്രഥമ കമ്മിറ്റിയെ യോഗത്തിൽ തിരഞ്ഞെടുത്തു.
ഷഫീക്ക് മൈകുഴി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ.ബി. ഷാഫി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. ബി.എം. അബൂബക്കർ, മൻസൂർ മല്ലത്ത്, ഷരീഫ് കൊടവഞ്ചി, ബി.കെ. ഹംസ, ഹനീഫ പൈക്ക, സാദിഖ് ആലൂർ എന്നിവർ പ്രസംഗിച്ചു. ശിഹാബ് ആലൂർ സ്വാഗതവും റഫീഖ് മൂലടുക്കം നന്ദിയും പറഞ്ഞു.
റസാഖ് ആലൂർ (പ്രസിഡൻ്റ് ), മുഹമ്മദ് കുഞ്ഞി മളിക്കാൽ, അബ്ദുൽ ഖാദർ മൂലയിൽ, എം.എ.അസീസ് (വൈസ് പ്രസിഡണ്ട് ), ശിഹാബ് ആലൂർ (ജനറൽ സെക്രട്ടറി), എൻഎ. അഷ്റഫ്, സമീർ ആലൂർ,സിദ്ധീഖ് മൊട്ടൽ (സെക്രട്ടറി), റഫീഖ് മൂലടുക്കം (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Article Summary: Muslim League demands immediate implementation of Bavikkara tourism project and Payaswini bridge, alleging current projects are only announcements.
Keywords: Bavikkara Tourism Project News, Muslim League Kerala News, Alur Ward News, Kasaragod Local News, Payaswini Bridge Project, Kerala Tourism News, Political News Kerala, Development Project News
#Bavikkara #Tourism #MuslimLeague #Kerala #Kasaragod #Development