മൊഗ്രാല്‍: (my.kasargodvartha.com) ഗവണ്‍മെന്റ് യുനാനി ഡിസ്‌പെന്‍സറിയില്‍ മരുന്നക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ 2023- 24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി കുമ്പള ഗ്രാമപഞ്ചായത് മരുന്നിനായി അനുവദിച്ചത് 30 ലക്ഷം രൂപ.
മുന്‍ വര്‍ഷങ്ങളില്‍ പഞ്ചായതിന്റെയും, സര്‍കാറിന്റെയും വിവിധ പദ്ധതികളിലൂടെ 20 ലക്ഷം രൂപയുടെ മരുന്നുകളാണ് ആശുപത്രിയില്‍ എത്തിയിരുന്നത്. ഇത് അപര്യാപ്തമായിരുന്നു. ഈ വര്‍ഷം 30 ലക്ഷം രൂപയുടെ മരുന്ന് ലഭ്യമായതോടെ ഡിസ്‌പെന്‍സറിയിലെ മരുന്ന് ക്ഷാമത്തിന് ശാശ്വത പരിഹാരമാവും.
ഡിസ്‌പെന്‍സറിയില്‍ എത്തിയ മരുന്നുകള്‍ യുനാനി മെഡികല്‍ ഓഫീസര്‍ ഡോക്ടര്‍ ശക്കീര്‍ അലി, കുമ്പള ഗ്രാമ പഞ്ചായത് വൈസ് പ്രസിഡണ്ടും, വാര്‍ഡ് മെമ്പറുമായ നാസര്‍ മൊഗ്രാല്‍, പഞ്ചായതംഗം വിവേക് എന്നിവര്‍ പരിശോധിച്ചു.
ഡിസ്‌പെന്‍സറിക്ക് മരുന്നിനായി കൂടുതല്‍ തുകം അനുവദിച്ച കുമ്പള ഗ്രാമപഞ്ചായത് ഭരണസമിതിയെയും, ഇതിനായി ഇടപെടല്‍ നടത്തിയ വാര്‍ഡ് മെമ്പര്‍ നാസര്‍ മൊഗ്രാലിനെയും പ്രദേശവാസികള്‍ അഭിനന്ദിച്ചു.
Keywords: News, Kerala-News, Kumbala News, Kerala, Kasaragod-News, Mogral News, Medicines, Price Sanctioned, Permanent Solution, Drug Shortage, Unani Dispensary, Medicines worth Rs 30 lakh sanctioned: Permanent solution to drug shortage at Mogral Unani Dispensary.