എരിയാല്‍: (my.kasargodvartha.com) എരിയാലിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളെ ഒന്നടങ്കം ബാധിക്കുന്ന എരിയാല്‍ അടിപ്പാത പ്രശ്‌നത്തില്‍ അനിശ്ചിത്വം ഒഴിവാക്കി ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് കമിറ്റി യോഗം തീരുമാനിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 18ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് എരിയാല്‍ ടൗണില്‍ സായാഹ്ന ധര്‍ണ നടത്താനും വിഷയത്തില്‍ പൊതുമരാമത്ത് മന്ത്രി അടക്കമുള്ള ബന്ധപ്പെട്ടവരെ കാണാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
കണ്‍വീനര്‍ പോസ്റ്റ് മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. സിപിഎം ലോകല്‍ സെക്രടറി റഫീഖ് കുന്നില്‍ അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ ജില്ലാ ജെനറല്‍ സെക്രടറി അസീസ് കടപ്പുറം, മുസ്ത്വഫ തോരവളപ്പ്, ഖലീല്‍ എരിയാല്‍ , എ പി റഫീഖ്, ഹനീഫ് കടപ്പുറം എന്നിവര്‍ സംസാരിച്ചു.
Keywords: Eriyal, Underpass, LDF, Kerala News, Kasaragod News, Protest, Eriyal Underpass: LDF to protest.
< !- START disable copy paste -->