Join Whatsapp Group. Join now!

Award | മുഹിമ്മാത് മദ്റസ സ്വദ്ര് മുഅല്ലിം അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനത്തിന് മികച്ച അധ്യാപകനുള്ള അവാര്‍ഡ്

സ്വീകരണം നല്‍കി Best Teacher, Award, Muhimmath, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാനത്തെ മികച്ച മുഅല്ലിംകള്‍ക്ക് നല്‍കുന്ന അവാര്‍ഡിന് പുത്തിഗെ മുഹിമ്മാതിന് കീഴിലെ മുഹിമ്മാത്തുദ്ദീന്‍ മദ്റസ സ്വദ്ര് മുഅല്ലിം അബ്ദുല്‍ ഖാദിര്‍ സഅദി ചുള്ളിക്കാനത്തെ തിരഞ്ഞെടുത്തു. കാരന്തൂര്‍ മര്‍കസില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാരില്‍ നിന്ന് അവാര്‍ഡ് ഏറ്റു വാങ്ങി.
    
Best Teacher, Award, Muhimmath, Kerala News, Kasaragod News, Malayalam News, Kerala News, Abdul Qadir Saadi Chullikkanam, Best Teacher Award for Abdul Qadir Saadi Chullikkanam.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ അബ്ദുല്‍ ഖാദിര്‍ സഅദിയെ മുഹിമ്മാത് ട്രഷറര്‍ ഹാജി അമീറലി ചൂരി, സെക്രടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം സഖാഫി അര്‍ളടുക്ക,നാഷണല്‍ അബ്ദുല്ല, അബ്ദുര്‍ റഹ്മാന്‍ സാരി കളത്തൂര്‍ തുടങ്ങിയ നേതാക്കള്‍ സ്വീകരിച്ചു.

മുഹിമ്മാതില്‍ കമിറ്റി ഭാരവാഹികളും ,അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്വീകരിച്ചു. മുഹിമ്മാത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി കാവുംപുറം, ജമാല്‍ സഖാഫി പെര്‍വാഡ്, അബ്ദുല്‍ അസീസ് ഹിമമി, ബശീര്‍ സഅദി ഉപ്പിന, മുഹമ്മദ് മുസ്ലിയാര്‍ തുപ്പക്കല്‍, ഉമര്‍ ഹിമമി കോളിയൂര്‍ തുങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാനത്തെ നാല് മികച്ച മദ്റസകളും നാല് അധ്യാപകരുമാണ് ഈ വര്‍ഷം അവാര്‍ഡിന് അര്‍ഹത നേടിയത്. ജില്ലയിലെ കളത്തൂര്‍ മദീന മഖ്ദൂം മദ്റസതുല്‍ ബദ് രിയ്യ മികച്ച മദ്റസക്കുള്ള അവാര്‍ഡ് നേടി.
കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി മുഹിമ്മാതുദ്ദീന്‍ മദ്റസയില്‍ സേവനം ചെയ്യുന്ന അബ്ദുല്‍ ഖാദര്‍ സഅദി മദ്റസ മീലാദ് പാരിപാടികള്‍ ഡിജിറ്റലായി ക്രമീകരിക്കുന്നതിനുളള സോഫ്റ്റ് വെയര്‍ പുറത്തിറക്കി ശ്രദ്ധേയനായിരുന്നു.

പൊതു പരീക്ഷയില്‍ അഖിലേന്‍ഡ്യ തലത്തില്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക് നേടിക്കൊടുത്ത മികച്ച വിജയങ്ങള്‍, കുട്ടികള്‍ക്കായുള്ള മദ്റസ ബ്ലോഗ്, വിദ്യാര്‍ഥികളുടെ സ്‌കില്‍ ഡെവലെപ് ചെയ്യുന്നതിനു വേണ്ടി മാസ്റ്റര്‍ ടാലന്റ്, ലുഗത്തുല്‍ ജന്ന, റെറ്റിംഗ് ഫോറം, സംഘാടനം തുടങ്ങി പത്തിലേറെ സംവിധാനങ്ങള്‍, ഐ ടി പരിശീലന ക്ലാസുകള്‍, റേന്‍ജ് മോഡല്‍ ക്ലാസ് മാതൃകയില്‍ മദ്റസയില്‍ നടത്തുന്ന മാതൃകാ ക്ലാസുകള്‍ തുടങ്ങി മദ്റസയില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളാണ് മുഅല്ലിം അവാര്‍ഡിന് അര്‍ഹനാക്കിയത്.

നബിദിന മല്‍സരങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് സഹായകരമാകുന്ന സോഫ്റ്റ് വെയര്‍ നിര്‍മിച്ച് 13 വര്‍ഷങ്ങളായി നിരവധി മദ്റസകളില്‍ ഉപയോഗപ്പെടുത്തി വരുന്നു. മീലാദ് സോഫ്റ്റ് വെയര്‍ രംഗത്തെ മികവും അവാര്‍ഡ് നേടാന്‍ സഹായകമായി. ബദിയഡുക്ക പഞ്ചായതിലെ പരേതരായ ചുള്ളിക്കാനം മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ് അബ്ദുല്‍ ഖാദര്‍ സഅദി. കേരള മുസ്ലിം ജമാഅത് കന്യാന യൂണിറ്റ് സെക്രടറിയും എസ് ജെ എം ജില്ലാ ട്രൈനിംഗ് സെക്രടറിയുമാണ്. 2002 ല്‍ ദേളി സഅദിയ്യയില്‍ നിന്ന് സഅദി ബിരുദവും തളിപ്പറമ്പ് അല്‍ മഖറില്‍ നിന്ന് ബിരുദാനന്തര ബിരുദവും കംപ്യൂടര്‍ ആപ്ലികേഷനില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.

Keywords: Best Teacher, Award, Muhimmath, Kerala News, Kasaragod News, Malayalam News, Kerala News, Abdul Qadir Saadi Chullikkanam, Best Teacher Award for Abdul Qadir Saadi Chullikkanam.
< !- START disable copy paste -->

Post a Comment