മൊഗ്രാൽ: (my.kasargodvartha.com) പഴയകാല വ്യാപാരിയും, പ്രവാസിയുമായ മൊഗ്രാലിലെ പാറവളപ്പിൽ അബ്ദുൽ ഖാദർ (69) നിര്യാതനായി. ചെറുപ്രായത്തിൽ തന്നെ മുംബൈ, ഹുബ്ലി എന്നിവിടങ്ങളിൽ പലചരക്കുകട നടത്തിയിരുന്നു. പിന്നീട് അബുദബിയിലും ജോലി ചെയ്തിരുന്നു. നാട്ടിലെത്തി മൊഗ്രാൽ ടൗണിൽ കച്ചവടത്തിലേർപ്പെട്ടു. നേരത്തെ വ്യാപാരി-വ്യവസായി ഏകോപന സമിതി കുമ്പള യുണിറ്റ് വർകിംഗ് കമിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യമാർ: അസ്മ, പരേതയായ മറിയം ബീവി. മക്കൾ: ബാദുശ, ബദ്റുദ്ദീൻ, സഖ് വാൻ, സുഹ്‌റ. മരുമക്കൾ: ഹംസ മേൽപറമ്പ്, റുക്‌സാന ബേക്കൽ. സഹോദരങ്ങൾ: പരേതരായ അബ്ബാസ് പാറവളപ്പിൽ, ആഇശ. മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി അനുശോചിച്ചു.
Keywords:
News, Mogal, Kasaragod, Kerala, Obituary, Abdul Qader of Mogral passed away.