ആലംപാടി: (my.kasargodvartha.com) എരിയപ്പാടി മധുവാഹിനിപ്പുഴ സന്ദർശിക്കാനെത്തിയ മന്ത്രി അഹ്‌മദ് ദേവർ കോവിലിന് എരിയപ്പാടി ബദർ ജമാഅത് കമിറ്റി സ്വീകരണം നൽകി. എരിയപ്പാടി ചണ്ണന്തല മധുവാഹിനി പുഴയ്ക്ക് പാലം എന്ന നാട്ടുകാരുടെ ചിരകാല സ്വപ്നത്തിന് ഐഎൻഎൽ എരിയപ്പാടി ശാഖ കമിറ്റി മന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പി ഡബ്യു ഡി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും തുടർന്ന് മണ്ണ് പരിശോധന നടത്തുകയും പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാകുന്നതിന് വേണ്ടി ഡിസൈൻ വിഭാഗം ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടർനടപടികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. പുരോഗതി അന്വേഷിച്ച മന്ത്രി അടുത്ത നടപടികൾ വേഗത്തിൽ കൈകൊള്ളുന്നതിന് നിർദേശിച്ചു. മധുവാഹിനി പുഴയ്ക്ക് തെട്ടടുത്തുള്ള പാടി സ്കൂളും മന്ത്രി സന്ദർശിച്ചു.
ഐഎൻഎൽ ജില്ലാ ജെനറൽ സെക്രടറി അസീസ് കടപ്പുറം, സെക്രടറി ശാഫി സന്തോഷ് നഗർ, ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാതൂർ, ജാസ്മിൻ കബീർ, സകീന അബ്ദുല്ല, ഫരീദാ അബൂബകർ, ഹരീഷ് പാടി, വേണു, ഹനീഫ് വൈ എ, സിദ്ദീഖ്, ടി കെ മഹമൂദ് ഹാജി, മുഹമ്മദ് കൊടക്, ഖാദർ ഹാജി കെഎ, ഹാശിം സിഎം, ഹനീഫ് എരിയപ്പാടി, ഖാദർ പിഎ, അബ്ദുർ റഹ്മാൻ ഖാസി, ഹമീദ് മിഹ്റാജ്, അമീർ ഖാസി, ഖാദർ ബാവ, ഇക്ബാൽ കേളങ്കയം, ഗപ്പു ആലംപാടി, അഹ്‌മദ് മിഹ്റാജ്, അബ്ദുല്ല ഗോവ, അബ്ദുൽ ഖാദർ, മാഹിൻ മേനത്ത്, മജീദ് എരുതുംകടവ്, സി വി കൃഷ്ണൻ, ജയശ്രി സുരേഷ് പികെ, പിവി കൃഷ്ണൻ, മണികണ്ഠൻ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.
Keywords: News, Kerala, Malayalam News, Minister, Ahamed Devarkovil, Eriyappadi, Reception for Minister Ahamed Devarkovil Eriyappadi