ഉദുമ: (my.kasargodvartha.com) ഇൻഡ്യയെ മത രാഷ്ട്രമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ഉദുമ ബ്ലോക് കമിറ്റി മേൽപറമ്പിൽ സെകുലർ സ്‌ട്രീറ്റ് സംഘടിപ്പിച്ചു. എം രാജഗോപാലൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക് പ്രസിഡന്റ് ബി വൈശാഖ് അധ്യക്ഷനായി.
സിപിഎം ഏരിയാ സെക്രടറി മധുമുതിയക്കാൽ, ബ്ലോക് പഞ്ചായത് പ്രസിഡന്റ് കെ മണികണ്‌ഠൻ, പി മണിമോഹൻ, എ വി ശിവപ്രസാദ്, കെ മഹേഷ്, ടി നാരായണൻ, സുനിൽ പെരുമ്പള, വി സൂരജ്, എം ശാലിനി എന്നിവർ സംസാരിച്ചു. ബ്ലോക് സെക്രടറി സി മണികണ്‌ഠൻ സ്വാഗതം പറഞ്ഞു. കളനാട് ഇടവുങ്കാൽ കേന്ദ്രീകരിച്ച് പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
Keywords: News, Kerala, Kerala News, Malayalam News, DYFI, Politics, DYFI Udma Block Committee organizes Secular Street.
DYFI | ഡിവൈഎഫ്ഐ സെകുലർ സ്‌ട്രീറ്റ് സംഘടിപ്പിച്ചു
ഡിവൈഎഫ്ഐ സെകുലർ സ്‌ട്രീറ്റ് സംഘടിപ്പിച്ചു