Join Whatsapp Group. Join now!

Doctors' Day | ആരോഗ്യ മേഖലയിലെ നിസ്തുല പ്രവര്‍ത്തനങ്ങള്‍ക്ക് ആദരവുമായി നാടെങ്ങും ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു

വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു National Doctors' Day, KGMOA, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) ജീവന്റെ സംരക്ഷണത്തിന് വേണ്ടി ജീവിതം സമര്‍പിച്ചിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആദരവുമായി വിവിധ പരിപാടികളോടെ നാടെങ്ങും ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ആശുപത്രികള്‍ കേന്ദ്രീകരിച്ചും പരിപാടികള്‍ സംഘടിപ്പിച്ചു.

സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണമൊരുക്കി കെജിഎംഒഎ
      
National Doctors' Day, KGMOA, Malayalam News, Kerala News, Kasaragod News, National Doctors' Day Observed.

കാഞ്ഞങ്ങാട്: അമ്പലത്തറ സ്‌നേഹാലയത്തിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണമൊരുക്കി കേരള ഗവ. മെഡികല്‍ ഓഫീസേര്‍സ് അസോസിയേഷന്‍ (KGMOA) ഡോക്ടേഴ്സ് ദിനം ആചരിച്ചു. 196 അന്തേവാസികളാണ് ഇവിടെയുള്ളത്. ജില്ലാ പ്രസിസന്റ ഡോ. രമേഷ് ഡി ജി, സെക്രടറി ഡോ. വി കെ ഷിന്‍സി, വൈസ് പ്രസിഡണ്ട് ഡോ. ശകീല്‍ അന്‍വര്‍, ഡോ. രവീന്ദ്രന്‍ കെ ഒ, ഡോ. സുകു സി എന്നിവര്‍ നേതൃത്വം നല്‍കി. ഭാവിയിലും അന്തേവാസികള്‍ക്ക് അസോസിയേഷന്‍ തലത്തില്‍ കഴിയാവുന്ന സഹായങ്ങള്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയാണ് ഭാരവാഹികള്‍ മടങ്ങിയത്.

ഡോക്ടര്‍മാരെ ആദരിച്ച് ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരി
        
National Doctors' Day, KGMOA, Malayalam News, Kerala News, Kasaragod News, National Doctors' Day Observed.

കാസര്‍കോട്: വിവിധ സേവന പ്രവര്‍ത്തനങ്ങളോടെ ലയണ്‍സ് ക്ലബ് ഓഫ് ചന്ദ്രഗിരിയുടെ പുതിയ ലയണിസ്റ്റിക് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ രക്തദാനം നടത്തി. ഡോക്ടേര്‍സ് ദിനവും, ചാര്‍ടേര്‍ഡ് അകൗണ്ട്സ് ദിനവും ആചരിച്ചു. ഡോക്ടേര്‍സ് ദിനാചരണത്തിന്റെ ഭാഗമായി ആതുരശുശ്രൂഷാ മേഖലയില്‍ തിളങ്ങിയ ഡോ. സി എച് മൊയ്തീന്‍ കുഞ്ഞി, ഡോ. ഐ കെ മൊയ്തീന്‍ കുഞ്ഞി എന്നിവരേയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന ചാര്‍ടേര്‍ഡ് അകൗണ്ടന്റ് കെ രഘുനാഥ് കാമത്തിനേയും ആദരിച്ചു.

പ്രസിഡണ്ട് ശരീഫ് കാപ്പില്‍ അധ്യക്ഷത വഹിച്ചു. എം എം നൗശാദ്, സി എല്‍ റശീദ് ഹാജി, ഫാറൂഖ് ഖാസ്മി, ടി കെ നസീര്‍ പട്ടുവത്തില്‍, അശ്‌റഫ് ഐവ, മജീദ് ബെണ്ടിച്ചാല്‍, എം എ സിദ്ദീഖ്, ശാഫി എ നെല്ലിക്കുന്ന്, അശ്‌റഫ് തെക്കില്‍, മുജീബ് അഹ്മദ്, ആമു ഒറവങ്കര, അബ്ദുല്‍ ഖാദര്‍ തെക്കില്‍, മഅറൂഫ് ബദരിയ, മുസ്ത്വഫ ബി ആര്‍ ക്യു, അന്‍വര്‍ ചെമനാട് സംസാരിച്ചു. സെക്രടറി സുനൈഫ് എംഎഎച് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് റഈസ് നന്ദിയും പറഞ്ഞു.

Keywords: National Doctors' Day, KGMOA, Malayalam News, Kerala News, Kasaragod News, National Doctors' Day Observed.
< !- START disable copy paste -->

Post a Comment