കേരളത്തില്‍ സമന്വയ വിദ്യാഭ്യാസം എന്ന ആശയത്തിന് തുടക്കം കുറിച്ച് വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റത്തിന് കാരണക്കാരനായ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജാമിഅ സഅദിയ്യയിലൂടെ വഴി കാട്ടുകയായിരുന്നു. സഅദിയ്യയുടെ മാതൃകയില്‍ രാജ്യമെമ്പാടും പടുത്തുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാജ്യത്ത് വിപ്ലകരമായ മാറ്റത്തിന് നാന്ദി കുറിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഅദിയ്യ. ദുബൈ കമിറ്റി പ്രസിഡണ്ട് സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. വര്‍കിങ് സെക്രടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സന്ദേശ പ്രഭാഷണം നടത്തി. നേരത്തെ നടന്ന നൂറുല്‍ ഉലമാ മഖാം സിയാറതിന് സയ്യിദ് ഇസ്മായില്‍ ഹാദീ തങ്ങള്‍ നേതൃത്വം നല്‍കി. പരിപാടിയില്‍ ശുകൂര്‍ ഇര്‍ഫാനിയും സംഘവും ഇശല്‍ വിരുന്ന് അവതരിപ്പിച്ചു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ദീര്‍ഘകാലം ദുബൈ ഓര്‍ഗനൈസറായി പ്രവര്‍ത്തിച്ച എം ടി പി അബൂബകര്‍ ഹാജി, സൗദി ഓര്‍ഗനൈസറായിരുന്ന യൂസുഫ് സഅദി അയ്യങ്കേരി തുടങ്ങിയവരെ ആദരിച്ചു.
ജെനറല്‍ സെക്രടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ ഉപഹാര സമര്‍പണം നടത്തി. സഅദിയ്യ ദുബൈ മുദരിസ് മുനീര്‍ ബാഖവി തുരുത്തി എഴുതിയ ഉംറയും സിയാറതും എന്ന പുസ്തകത്തിന്റെ പ്രകാശനം എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. മര്‍സൂഖ് സഅദി പാപിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി, സഅദിയ്യ ട്രഷറര്‍ മാഹിന്‍ ഹാജി കല്ലട്ര, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സഅദിയ്യ ഇന്റര്‍നാഷണല്‍ ജെനറല്‍ സെക്രടറി, ഹമീദ് പരപ്പ, മുസ്ലിം ജമാഅത് ജില്ലാ ജെനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ് വൈ എസ് ജില്ലാ ജെനറല്‍ സെക്രടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മുഹമ്മദ് ബാഖവി റിയാദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെ കെ ഹുസൈന്‍ ബാഖവി, ബി എസ് അബ്ദുല്ലകുഞ്ഞി ഫൈസി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, യൂസുഫ് ഹാജി പെരുമ്പ, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, വി സി അബ്ദുല്ല സഅദി, കരീം സഅദി ഏണിയാടി, അബ്ദുസ്സലാം ദേളി, സി എം എ ചേരൂര്‍, സി എച് മുഹമ്മദ് എന്‍ജിനിയര്‍, സി എല്‍ ഹമീദ്, നാഷണല്‍ അബ്ദുല്ല, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, താജുദ്ദീന്‍ ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഹകീം സഅദി കാരക്കുന്ന് സ്വാഗതവും അമീര്‍ ഹസന്‍ കന്യാപ്പാടി നന്ദിയും പറഞ്ഞു.
Keywords: Kumbol Thangal, Attakoya Thangal, Sa-adiya, Dubai, Kerala News, Kasaragod News, Malayalam News, Kumbala News, Kumbol Attakoya Thangal said that Saadiyya's educational activities will be spread internationally.
< !- START disable copy paste -->