പള്ളങ്കോട് സര്‍ സയ്യിദ് എഎല്‍പി സ്‌കൂൾ, നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂൾ, പട് ല ഗവ. ഹൈസ്‌കൂൾ തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അറബി അധ്യാപകനായിരുന്നു. ആലംപാടി നൂറുല്‍ ഇസ്ലാം യതീംഖാനയിലും തളങ്കര മാലിക് ദീനാര്‍ യതീംഖാനയിലും മാനജരായും പ്രവർത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം കേരള അറബിക് ടീചേര്‍സ് ഫെഡറേഷന്റെ ഭാരവാഹിത്വവും വഹിച്ചിരുന്നു. ബഹുഭാഷാപണ്ഡിതനായ ഇദ്ദേഹം അറബിയിലും മലയാളത്തിലും ശ്രദ്ധേയമായ രചനകൾ നിർവഹിച്ചു. തേനും ഖുര്‍ആനും, ജിന്നും ശൈത്താനും, മുഹമ്മദ് ഹനീഫ് ഉപ്പാപ്പ തങ്ങള്‍, നിത്യ പ്രാർഥനകൾ തുടങ്ങിയവ ചില കൃതികളാണ്.
കരക്കാല്‍ മമ്മൂഞ്ഞി ഹാജി-കുഞ്ഞൂബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്വിമത് സുഹ്റ. മക്കള്‍: മുഹമ്മദ് സ്വാലിഹ് (ദുബൈ), സകരിയ്യല്‍ അന്‍സാരി, അബ്ദുല്‍ അസീസ് അമാനി (ഖത്വീബ്, മസ്ജിദ് മുബാറക്, പൊയിനാച്ചി), അനീസ ബീവി, ഖമറുന്നീസ, ഉമൈറാ ബീവി, ഹന്നത്ത് ബീവി. മരുമക്കള്‍: അബ്ദുല്ലക്കുഞ്ഞി മൊഗ്രാല്‍ (മുംബൈ), അബ്ദുല്‍ ശുകൂര്‍ ചെമനാട് (സഊദി അറേബ്യ), അബ്ദുല്‍ ജലീല്‍ മല്ലം (കെ എസ് ആര്‍ ടി സി ജീവനക്കാരൻ), അഹ്‌മദ് രിഫായി മൊഗ്രാല്‍ (ദുബൈ), മൈമൂന ചെങ്കള, ഫരീദ കാസര്‍കോട്. ഖബറടക്കം പാണാർകുളം മസ്‌ജിദ് ഖബർസ്ഥാനിൽ.
Keywords: News. Kutikkol, Kasaragod, Kerala, Obituary, Islamic Scholar Umar Moulavi Passed Away.