Join Whatsapp Group. Join now!

Book Release | വിഷയങ്ങള്‍ എങ്ങനെ പറയണമെന്ന് കൃത്യമായി അറിയാവുന്ന എഴുത്തുകാരനായിരുന്നു ഇബ്രാഹിം ചെര്‍ക്കളയെന്ന് ഡോ. രാജേന്ദ്രന്‍ എടത്തുംകര; 'കാസര്‍കോടിന്റെ ചരിത്ര ഭൂമികയിലൂടെ' പുസ്തകം പ്രകാശനം ചെയ്തു

മുന്‍ മന്ത്രി സി ടി അഹ്മദ് അലി ഏറ്റുവാങ്ങി Ibrahim Cherkala, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) 'കാസര്‍കോടിന്റെ ചരിത്ര ഭൂമികയിലൂടെ' എഴുതിയ ഇബ്രാഹിം ചെര്‍ക്കള സമൂഹത്തിന് സ്വീകാര്യനായില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം താനടക്കമുള്ള സമൂഹത്തിനാണെന്നും അല്ലാതെ എഴുത്തുകാരനല്ലെന്നും സാഹിത്യകാരന്‍ ഡോ. രാജേന്ദ്രന്‍ എടത്തുംകര പറഞ്ഞു. 20 ലധികം പുസ്തകങ്ങളുടെ രചന നിര്‍വഹിച്ചു എന്ന് മാത്രമല്ല, ഇബ്രാഹിം ചെര്‍ക്കളക്ക് പറയാന്‍ വിഷയവും അതെങ്ങനെ പറയണമെന്നും കൃത്യമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
        
Ibrahim Cherkala, Malayalam News, Kerala News, Kasaragod News, Book Released, CT Ahmad Ali, Ibrahim Cherkala's book released.

ഇബ്രാഹിം ചെര്‍ക്കളയുടെ ചരമാനന്തരം പ്രസിദ്ധീകൃതമായ 'കാസര്‍കോടിന്റെ ചരിത്ര ഭൂമികയിലൂടെ' എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു രാജേന്ദ്രന്‍. നഗരസഭാ കോണ്‍ഫറന്‍സ് ഹോളില്‍ നടന്ന ചടങ്ങില്‍ മുന്‍ മന്ത്രി സി ടി അഹ്മദ് അലി പുസ്തകം ഏറ്റുവാങ്ങി. എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് നദ്വി ചേരൂര്‍ പുസ്തക പരിചയവും കുട്ടിയാനം മുഹമ്മദ് കുഞ്ഞി അനുസ്മരണവും നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. നാസര്‍ ചെര്‍ക്കളം സ്വാഗതം പറഞ്ഞു.
     
Ibrahim Cherkala, Malayalam News, Kerala News, Kasaragod News, Book Released, CT Ahmad Ali, Ibrahim Cherkala's book released.

നാരായണന്‍ പേരിയ, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, പി ബി ശഫീഖ്, പി എസ് ഹമീദ്, സി എല്‍ ഹമീദ്, ടി ഇ അന്‍വര്‍, രേഖ കൃഷ്ണന്‍, ടി എ ശാഫി, അമീര്‍ പള്ളിയാന്‍, മുംതാസ് ടീചര്‍, ഹസൈനാര്‍ തോട്ടുംഭാഗം, താജുദ്ദീന്‍ ബാങ്കോട് തുടങ്ങിയവര്‍ സംസാരിച്ചു. മുഖ്യാതിഥിയെ പുഷ്പാകരന്‍ ബെണ്ടിച്ചാലും മലയാള ഭാഷാ പഠന പ്രോത്സാഹകന്‍ മൊയ്ദീന്‍ അബ്ബയെ സി ടി അഹ്മദ് അലിയും ഷോള്‍ അണിയിച്ചു. ആമു സ്റ്റോര്‍ നന്ദി പറഞ്ഞു.
   
Ibrahim Cherkala, Malayalam News, Kerala News, Kasaragod News, Book Released, CT Ahmad Ali, Ibrahim Cherkala's book released.
      
Ibrahim Cherkala, Malayalam News, Kerala News, Kasaragod News, Book Released, CT Ahmad Ali, Ibrahim Cherkala's book released.
   
Ibrahim Cherkala, Malayalam News, Kerala News, Kasaragod News, Book Released, CT Ahmad Ali, Ibrahim Cherkala's book released.

Keywords: Ibrahim Cherkala, Malayalam News, Kerala News, Kasaragod News, Book Released, CT Ahmad Ali, Ibrahim Cherkala's book released.
< !- START disable copy paste -->

Post a Comment