Join Whatsapp Group. Join now!

Muslim League | മല്ലത്തെ തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് മുസ്ലിം ലീഗ്

കലക്ടർക്ക് നിവേദനം നൽകി, Bovikanam, Muliyar, Mallam, കാസറഗോഡ് വാർത്തകൾ, Malayalam News
ബോവിക്കാനം: (my.kasargodvartha.com) മുളിയാറിലെ വിവിധ മേഖലകളിൽ വർധിച്ചുവന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മൂന്നാം വാർഡ് പ്രസിഡണ്ട് ഹമീദ് മല്ലം, ജെനറൽ സെക്രടറി ശരീഫ് മല്ലത്ത് എന്നിവർ ജില്ലാ കലക്ടർക്ക് നിവേദനം നൽകി.

Bovikanam, Muliyar, Mallam, Stray Dogs, Muslim League, Petition, Collector, Muslim League wants to take action against stray dog menace.

കൊളച്ചെപ്പ്, മുണ്ടപ്പള്ളം, കൊടവഞ്ചി, മേലടുക്കം, കോളംങ്കോട്, അട്ടപറമ്പ്, അമ്മംങ്കോട് പ്രദേശങ്ങളിൽ താമസിക്കുന്നവർ തെരുവ് പട്ടികളുടെ ശല്യം കാരണം ഭീതിയിലാണ്. ബോവിക്കാനം ഉൾപെടെ സ്കൂളുകളിലേക്കും മദ്രസകളിലേക്കും മറ്റും നിരവധി പേർ നടന്നാണ് പഠനത്തിനും മറ്റും പോകുന്നത്. കുട്ടികൾ വീട്ടിൽ തിരിച്ചെത്തുന്നത് വരെ ആശങ്കയിലാണ് കഴിയുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

Keywords: Bovikanam, Muliyar, Mallam, Stray Dogs, Muslim League, Petition, Collector, Muslim League wants to take action against stray dog menace.

Post a Comment