Join Whatsapp Group. Join now!

Urban Forest | കാസര്‍കോട് നഗരസഭയുടെ 'മിയാവാക്കി നഗരവനം' ഉദ്ഘാടനം ചെയ്തു

ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ സമര്‍പിച്ചു Malayalam News, Urban forests, Miyawaki technique, Kasaragod Municipality, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) നഗരസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പിലാക്കിയ 'മിയാവാക്കി നഗരവനം' ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ നിര്‍വഹിച്ചു. ബിഇഎം സ്‌കൂള്‍ പരിസരത്ത് നടന്ന പരിപാടിയില്‍ നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. ഫോക്ലാന്‍ഡ് ചെയര്‍മാന്‍ ഡോ. വി. ജയരാജന്‍ മുഖ്യാതിഥിയായി.
    
Malayalam News, Urban forests, Miyawaki technique, Kasaragod Municipality, Kerala News, Kasaragod News, 'Miyawaki Urban Forest' of Kasaragod Municipality inaugurated.

ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, വാര്‍ഡ് കൗണ്‍സിലര്‍ എം ശ്രീലത, ബിഇഎം എച് എസ് എസ് പ്രിന്‍സിപല്‍ കെ ടി രാജേഷ് ചന്ദ്ര, പി ടി എ പ്രസിഡന്റ് പി രമേശ്, നവകേരളം കര്‍മ പദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ ബാലകൃഷ്ണന്‍, നവകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ദേവരാജന്‍, ക്ലീന്‍ സിറ്റി എ പി മാനജര്‍ രഞ്ജിത്ത് കുമാര്‍, ഉദിനൂര്‍ സോപാനന്‍ എന്നിവര്‍ സംസാരിച്ചു. എച് എം വിനീത് വിന്‍സെന്റ് സ്വാഗതവും നഗരസഭ സെക്രടറി എന്‍ സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉദിനൂരിലെ പാട്ടുകൂട്ടത്തിന്റെ പരിസ്ഥിതി ഗാനാലാപനവും, പരിസ്ഥിതി വിഡിയോ പ്രദര്‍ശനവും നടന്നു.

Keywords: Malayalam News, Urban forests, Miyawaki technique, Kasaragod Municipality, Kerala News, Kasaragod News, 'Miyawaki Urban Forest' of Kasaragod Municipality inaugurated.
< !- START disable copy paste -->

Post a Comment