സാമൂഹികവും ചരിത്രപരവും വികസനപരവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമിറ്റിയുടെ നേതൃത്വത്തില്‍ ജൂനിയര്‍ ഫ്രറ്റേണ്‍സ് രൂപീകരിച്ചതെന്നും പിന്നാക്ക പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ സംഘാടനവും ശാക്തീകരണവുമാണ് സംഘടന ലക്ഷ്യം വെക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
ജെനറല്‍ സെക്രടറി അര്‍ച്ചന പ്രജിത്ത് അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ആദില്‍ അബ്ദുര്‍ റഹീം, സനല്‍ കുമാര്‍, പിഎച് ലത്വീഫ്, ടികെ അശ്‌റഫ്, സിഎച് മുത്വലിബ്, ഹമീദ് കക്കണ്ടം, സാഹിദ ഇല്യാസ്, സിഎ യൂസുഫ് ചെമ്പിരിക്ക എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ ഫ്രറ്റേണ്‍സ് കണ്ണംകോല്‍ യൂനിറ്റിന്റെ പ്രഥമ ഭാരവാഹികളായി അപര്‍ണ (ക്യാപ്റ്റന്‍), മുഈനുദ്ദീന്‍ (വൈസ് ക്യാപ്റ്റന്‍) എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Fraternity Movement, Kannamkol, Kerala News, Kasaragod News, Junior Fraternities: State level announcement and formation of first unit held.
< !- START disable copy paste -->