Join Whatsapp Group. Join now!

Book Release | കന്നഡ സാഹിത്യത്തിലെ മുസ്ലിം എഴുത്തുകാരെക്കുറിച്ചുള്ള ഉദിനൂര്‍ മുഹമ്മദ് കുഞ്ഞിയുടെ പുസ്തകം പ്രകാശനം ചെയ്തു

Book Release News, Kannada Literature, കാസറഗോഡ് വാര്‍ത്തകള്‍, Muslim Writers
എറണാകുളം: (my.kasargodvartha.com) കന്നഡ സാഹിത്യത്തിലെ മുസ്ലിം എഴുത്തുകാരെ കുറിച്ച് ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി കന്നഡയില്‍ രചിച്ച 'കന്നഡ സാഹിത്യദല്ലി മുസ്ലിം സംവേദനെ' എന്ന കൃതി കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സ്പീകര്‍ ബസവരാജ് സി ഹൊറട്ടി പ്രകാശനം ചെയ്തു. എറണാകുളം ടൗണ്‍ ഹോളില്‍ നടന്ന കൊചിന്‍ കന്നഡ സാംസ്‌കാരിക ഉത്സവത്തിലായിരുന്നു കൃതിയുടെ പ്രകാശനം.
       
Book Release News, Kannada Literature, Muslim Writers, Udinoor Muhammad Kunhi, Udinoor Muhammad Kunhi's book released.

എറണാകുളം കന്നഡ സംഘം, കാസര്‍കോട് ജില്ലാ കന്നഡ പത്രപ്രവര്‍ത്തക ക്ഷേമ സംഘം, കര്‍ണാടക അതിര്‍ത്തി പ്രദേശ വികസന അതോറിറ്റി, കര്‍ണാടക പത്രപ്രവര്‍ത്തക യൂനിയന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു കൊച്ചിയില്‍ പ്രഥമമായി കന്നഡ ഭാഷ സംസാരിക്കുന്നവരുടെ സംഗമം സംഘടിപ്പിച്ചത്. സംഗമത്തില്‍ സെമിനാറും അനേകം സാംസ്‌കാരിക പരിപാടികളും ഘോഷയാത്രയും അരങ്ങേറി.

തൃക്കരിപ്പൂര്‍ ഉദിനൂര്‍ സ്വദേശിയാണ് മുഹമ്മദ് കുഞ്ഞി. കാസര്‍കോട് സുബ്ബയ്യകട്ടയിലെ കൈരളി പ്രകാശനയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കന്നഡയിലെ വചന സാഹിത്യത്തിന്റെ ഭാഗമായ തത്വപദങ്ങള്‍ രചിച്ചു കൊണ്ടാണ് കന്നഡ ഭാഷയില്‍ പ്രഥമമായി മുസ്ലിം സാഹിത്യകാരന്മാരുടെ ഉദയമുണ്ടായതെന്ന് കൃതി പറയുന്നു. ഗുരു ഖാദരി പീര , ശിശുനാള ശരീഫ്, മോട്‌നാല്‍ ഹസന്‍ സാബ്, കെ എസ് നിസാര്‍ അഹ്മദ്, ബോളുവാറു മുഹമ്മദ് കുഞ്ഞി, ഫഖീര്‍ മുഹമ്മദ് കട്പാടി, ബി എം ഹനീഫ്, റഹ് മത് തരീകരെ, സാറ അബൂബകര്‍, ബാനു മുശ്താഖ്, കെ ശരീഫ തുടങ്ങി 50 തിലധികം പ്രമുഖ മുസ്ലിം എഴുത്തുകാരെക്കുറിച്ചാണ് കൃതി പ്രതിപാദിക്കുന്നത്. പ്രൊഫ. ബറഗൂര്‍ രാമചന്ദ്രപ്പയാണ് കൃതിക്ക് പരിചയക്കുറിപ്പെഴുതിയിട്ടുള്ളത്. കന്നഡ സാഹിത്യ പരിഷത്ത് മുന്‍ അധ്യക്ഷന്‍ ഡോ. മനു ബളിഗാര്‍ ആണ് അവതാരിക എഴുതിയത്.

ചടങ്ങില്‍ രവി നായ്കാപ് പുസ്തകം പരിചയപ്പെടുത്തി. ശ്രീകാന്ത് അനവട്ടി സ്വാഗതം പറഞ്ഞു. അതിര്‍ത്തി വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ. സോമശേഖര്‍ അധ്യക്ഷനായിരുന്നു. ശിവാനന്ദ തഗഡൂര്‍, ശ്രീ ശ്രീ മടിവാള രാജയോഗീന്ദ്ര സ്വാമി ബെളഗാവി, മുന്‍ മന്ത്രി കെ ബാബു, രാധാകൃഷ്ണന്‍ ഉളിയത്തട്ക, ഹംസ മലര്‍, പരിണിത രവി, അബ്ദുര്‍ റഹ്മാന്‍ സുബ്ബയ്യകട്ടെ, ബദ്‌റുദീന്‍ കെ മാണി, വാമന്‍ റാവു ബേക്കല്‍, സന്ധ്യാറാണി ടീചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Book Release News, Kannada Literature, Muslim Writers, Udinoor Muhammad Kunhi, Udinoor Muhammad Kunhi's book released.

< !- START disable copy paste -->

Post a Comment