വേണു മാങ്ങാടിന്റെ രണ്ടാമത് ഓര്‍മ ദിനത്തില്‍ ഉദുമ എയിം ബിസിനസ് സ്‌കൂള്‍ സെമിനാര്‍ ഹോളില്‍ നടന്ന ചടങ്ങ് ഉദുമ ഗ്രാമപഞ്ചായത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കണ്ണികുളങ്ങര നാടക പാഠശാല പ്രസിഡന്റ് കെവി രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. ഗോപി കുറ്റിക്കോല്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. രാജമോഹന്‍ നീലേശ്വരം അനുസ്മരണപ്രഭാഷണം നടത്തി. പരപ്പ ബ്ലോക് പഞ്ചായത് പ്രസിഡന്റ് എം ലക്ഷ്മി, പിവി അശോകന്‍, പിവി രാജേന്ദ്രന്‍, കെ സന്തോഷ് കുമാര്‍, അബ്ബാസ് പാക്യാര, ജയന്‍ മാങ്ങാട്, കൃഷ്ണന്‍ മാങ്ങാട്, ജയപ്രകാശ്, സുകുമാരി, ഇപി രാജഗോപാലന്‍, രചന അബ്ബാസ്, മിനി ഷൈന്‍ പ്രസംഗിച്ചു.
Keywords: Venu-Mangad-Award, EP-Rajagopalan, Kasaragod-News, EP Rajagopalan, Kerala News, Malayalam News, Venu Mangad award handed over to EP Rajagopalan.