ദേര മെട്രോപോള്‍ റെസ്റ്റാറന്റില്‍ നടന്ന ചടങ്ങ് ജമാഅത് മുന്‍ സെക്രടറി ജെനറല്‍ ഹുസൈന്‍ പടിഞ്ഞാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുനീര്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം വെല്‍ഫിറ്റ്, അഹ്മദ് എംഎം, ജഅഫര്‍ അബ്ദുല്ല, സഫ്വാന്‍ പടിഞ്ഞാര്‍, ശഹദാബ് കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു. ഖത്വീബിന് മൊമന്റോയും, ഷോളും മുനീര്‍ പടിഞ്ഞാര്‍, ഇബ്രാഹിം വെല്‍ഫിറ്റ് എന്നിവര്‍ കൈമാറി. ജെനറല്‍ സെക്രടറി ബശീര്‍ കല സ്വാഗതവും, ട്രഷറര്‍ ഹാശിം അബൂബകര്‍ വെല്‍ഫിറ്റ് നന്ദിയും പറഞ്ഞു.
Keywords: Gulf, Committee, World, News, Masjid, Secretary, President, Reception held for Naufal Hudavi by UAE Committee.