എരിയാല്‍: (my.kasargodvartha.com) മൊഗ്രാല്‍പുത്തൂര്‍ പഞ്ചായതിലെ എരിയാലിലുണ്ടായിരുന്ന കുഡ്‌ലു വിലേജ് ഓഫീസിന്റെ പുതിയ കെട്ടിടം മധൂര്‍ പഞ്ചായതിലേക്ക് മാറ്റിയത് കഴിഞ്ഞ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത് ഭരണസമിതിയുടെ കഴിവുകേട് കൊണ്ടാണെന്ന് ഐ എന്‍ എല്‍ പഞ്ചായത് പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദ് കുഞ്ഞിയും ജെനറല്‍ സെക്രടറി ഹൈദര്‍ കുളങ്കരയും പ്രസ്താവനയില്‍ പറഞ്ഞു.
കുഡ്‌ലു വിലേജ് ഓഫീസിന് സ്മാര്‍ട് ഓഫീസ് കെട്ടിടം നിര്‍മിക്കാന്‍വേണ്ടി കേരള സര്‍കാര്‍ 40 ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള തീരുമാനം ജനങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചു. നിലവിലുണ്ടായിരുന്ന കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുതുതായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം തികയാത്തതുകൊണ്ട് പഞ്ചായത് ഭരണസമിതിയോട് വേറെ സ്ഥലം കണ്ടെത്താന്‍ സര്‍കാര്‍ ആവശ്യപ്പെട്ടെങ്കിലും കാലാവധിക്കുള്ളില്‍ 10 സെന്റ് സ്ഥലം പോലും കണ്ടെത്താന്‍ പഞ്ചായതിന് കഴിയാത്തത് കൊണ്ടാണ് വിലേജ് ഓഫീസ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായതിന് നഷ്ടമായത്.
മധൂര്‍ പഞ്ചായത് സ്ഥലം നല്‍കാന്‍ തയ്യാറായ സാഹചര്യത്തിലാണ് മധൂര്‍ പഞ്ചായതില്‍ നിര്‍നിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചത്. പഞ്ചായത് ഭരണസമിതി സ്ഥലം കണ്ടെത്തിയിരുന്നെങ്കില്‍ പുതിയ കെട്ടിടം നമ്മുടെ പഞ്ചായതില്‍ തന്നെ നിര്‍മിക്കാമായിരുന്നു.
വിലേജ് ഓഫീസ് വിഭജിച്ച് പുത്തൂര്‍ -എരിയാല്‍ നിവാസികള്‍ക്ക് മാത്രമായി നിലവില്‍ എരിയാലിലുള്ള വിലേജ് ഓഫീസ് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കമിറ്റി നടത്തുന്ന സമരപരിപാടികള്‍ക്ക് പാര്‍ടി പൂര്‍ണപിന്തുണ നല്‍കും. ഈ വിഷയത്തില്‍ പാര്‍ടിയുടെ ജില്ലാ നേതൃത്വം തന്നെ സര്‍കാര്‍ തലങ്ങളില്‍ ഇടപെടല്‍ നടത്തുന്നതാണ്.
പ്രസ്തുത പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മധൂര്‍ പഞ്ചായതില്‍ നടന്ന വിലേജ് ഓഫീസ് ഉദ്ഘാടന പരിപാടി, എരിയാല്‍ -പുത്തൂര്‍ നിവാസികളുടെ പ്രശ്‌നം കണക്കിലെടുത്ത് എരിയാല്‍ വിലേജ് ഓഫീസിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ മാറ്റിവെപ്പിക്കാന്‍ എം എല്‍ എക്ക് കഴിയുമായിരുന്നിട്ടും ഉദ്ഘാടന പരിപാടി മാറ്റിവെപ്പിക്കാതെ എരിയാല്‍ വിലേജ് ഓഫീസിന്റെ കാര്യത്തില്‍ എം എല്‍ എയില്‍ നിന്നുണ്ടായ അനാസ്ഥയുടെ തുടര്‍ച ഇവിടെയും കാണാന്‍ സാധിച്ചു.
കഴിഞ്ഞ പതിറ്റാണ്ട് കാലത്തോളം എം എല്‍ എ മുസ്ലിം ലീഗ് പ്രതിനിധി ആയിരുന്നു യു ഡി എഫിന്റെ ഭരണകാലത്ത് ഈ മണ്ഡലത്തില്‍ രണ്ടു മന്ത്രിമാര്‍ മുസ്ലിം ലീഗിനുണ്ടായിരുന്നു മുസ്ലിം ലീഗിന് മൃഗീയ പൂരിപക്ഷമുണ്ടായ നമ്മുടെ പ്രദേശത്തിന്റെ എല്ലാ അനുകൂല്യങ്ങളും നമുക്ക് നഷ്ടപ്പെട്ട് പോകുന്നതിന്റെ ഉത്തരവാദികള്‍ നമ്മുടെ ജനപ്രതിനിധികളാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
ഇനിയെങ്കിലും നമ്മുടെ പഞ്ചായതിലെ എരിയാല്‍ പാലത്തിനടുത്തുള്ള സര്‍കാര്‍ ഭൂമികളടക്കം നിയമപരമായി വികസത്തിനൊത്ത് പാകപ്പെടുത്തി അളന്ന് തിട്ടപെടുത്താന്‍ വേണ്ട നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം സ്ഥലമില്ലാത്ത കാരണത്താല്‍ ഇനിയും പലതും നമുക്ക് നഷ്ടപ്പെടും.
നാടിനെ പിന്നോട്ട് നയിക്കാതെ എം എല്‍ എയും പഞ്ചായത് ബോര്‍ഡും നാടിനെ മുന്നോട്ട് നയിക്കുക. മുസ്ലിം ലീഗ് പഞ്ചായക് കമിറ്റി റവന്യൂ മന്ത്രി പങ്കെടുത്ത വിലേജ് ഓഫീസ് ഉദ്ഘാടന പരിപാടിയുടെ വേദിക്ക് മുന്നില്‍ നടത്തിയ സമരത്തിന് ആത്മാര്‍ഥത ഉണ്ടങ്കില്‍ മുസ്ലിം ലീഗ് നേതാവായ എം എല്‍ എയേയും സമരത്തില്‍ പങ്കെടുപ്പിക്കണമായിരുന്നു.
എരിയാലിലുള്ള കുഡ്‌ലു വിലേജ് ഓഫീസ് നിലനിര്‍ത്താനുള്ള ആക്ഷന്‍ കമിറ്റി നടത്തുന്ന സമരപരിപാടികള്‍ക്ക് ഐ എന്‍ എലിന്റെ സഹകരണവും പിന്തുണയും ഉണ്ടാകുമെന്നും ഒരിക്കല്‍ കൂടി കുഡ്‌ലു ഐ എന്‍ എല്‍ പഞ്ചായത് നേതാക്കള്‍ അറിയിച്ചു.
Keywords: News, Kerala, Kasaragod, MLA, Village, Kudlu, Eriyal, Revenue Minister, INL, Panchayath, Mogral Puthur Panchayat lost village office due to the failure of the Panchayat Bharana. Samiti