Join Whatsapp Group. Join now!

Protest | 'ജെനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരായ മര്‍ദനം': സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു

Attack on general hospital staff: Staff council protested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ജെനറല്‍ ആശുപത്രിയിലെ ജീവനക്കാരെ മര്‍ദിച്ചതിനെതിരെ ആശുപത്രിക്ക് മുന്നില്‍ ജീവനക്കാര്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗം നടത്തി. കാഷ്വാലിറ്റിക്ക് മുന്നില്‍ പാര്‍കിംഗ് പാടില്ലാത്ത സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ടതിനെ ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്‍ രാജേഷിനെയും തടയാന്‍ ചെന്ന നഴ്‌സിംഗ് അസിസ്റ്റന്റ് നാരായണനെയും മര്‍ദിച്ചുവെന്നാണ് ആരോപണം.
           
News, Kerala, Kasaragod, Attack on general hospital staff: Staff council protested.

പ്രതിക്കെതിരെ ഹോസ്പിറ്റല്‍ പ്രൊടക്ഷന്‍ ആക്റ്റ് പ്രകാരം കേസെടുക്കണമെന്നും നിയമത്തില്‍ പറയുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനും രോഗികള്‍ക്ക് ചികിത്സയ്ക്കും അവസരമുണ്ടാകണമെന്നും കൃത്യമായ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ സമര പരിപാടികളിലേക്ക് പോവേണ്ടി വരുമെന്നും ആശുപത്രിയുടെ പ്രവര്‍ത്തനം നല്ല നിലയില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും യോഗം വ്യക്തമാക്കി.

പ്രതിഷേധ യോഗം ആശുപത്രി സൂപ്രണ്ടന്റ് ഡോ. രാജ റാം കെകെ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കൃഷ്ണ നായിക് അധ്യക്ഷത വഹിച്ചു. ഡെപ്യൂടി സൂപ്രണ്ടന്റ് ഡോ. എ ജമാല്‍ അഹ്മദ്, നഴ്‌സിംഗ് സൂപ്രണ്ടന്റ് കമലാക്ഷി, നഴ്‌സിംഗ് ഓഫീസര്‍ അനീഷ്, ജീവനക്കാരായ ഷൈലേന്ദ്രന്‍, ചന്ദ്രന്‍, ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.

Keywords: News, Kerala, Kasaragod, Attack on general hospital staff: Staff council protested.
< !- START disable copy paste -->

Post a Comment