Join Whatsapp Group. Join now!

Waste Management | കാസര്‍കോട് നഗരസഭയില്‍ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു

Thumburmuzhi Model Waste Management Units inaugurated in Kasaragod Municipality, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പിലാക്കിയ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ശംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി ചെയര്‍മാന്മാരായ അബ്ബാസ് ബീഗം, സിയാന ഹനീഫ്, രജനി കെ, നഗരസഭാ സെക്രടറി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെല്‍ത് സൂപര്‍ വൈസര്‍ രഞ്ജിത് കുമാര്‍ എപി നന്ദി പറഞ്ഞു.
             
News, Kerala, Kasaragod, Kasaragod-Municipality, Thumburmuzhi Model Waste Management Units inaugurated in Kasaragod Municipality.

സുനാമി കോളനിയില്‍ മൂന്ന് എണ്ണവും, മുനിസിപല്‍ ഓഫീസ്, സന്ധ്യാരാഗം, നെല്ലിക്കുന്ന് സൗത്, നിയര്‍ ലൈറ്റ് ഹൗസ് എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും അടക്കം നിലവില്‍ ഏഴ് യൂണിറ്റുകളാണ് പ്രവര്‍ത്തന സജ്ജമായത്. അഞ്ച് എണ്ണം നിര്‍വഹണ ഘട്ടത്തിലാണ്. മാലിന്യ സംസ്‌കരണത്തിന് ഏറ്റവും അനുയോജ്യമായ പരിസ്ഥിതി സൗഹൃദ മാര്‍ഗമാണ് തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍.

അറവുശാലകള്‍, മീന്‍-മാംസ സംസ്‌കരണ ശാലകള്‍ എന്നിവിടങ്ങളിലെ ജൈവമാലിന്യങ്ങളും പഴം, പച്ചക്കറി തുടങ്ങിയ അടുക്കള മാലിന്യങ്ങളും ഈ യൂണിറ്റ് വഴി വളരെ ഫലപ്രദമായി പോഷകഗുണമേറെയുള്ള ജൈവവളമാക്കി (കമ്പോസ്റ്റ്) മാറ്റാം എന്നതാണ് ഇതിന്റെ പ്രത്യേകത.

Keywords: News, Kerala, Kasaragod, Kasaragod-Municipality, Thumburmuzhi Model Waste Management Units inaugurated in Kasaragod Municipality.
< !- START disable copy paste -->

Post a Comment