Join Whatsapp Group. Join now!

Award | 'എന്റെ സംരംഭം, നാടിന്റെ അഭിമാനം' പദ്ധതി: 100 ശതമാനം നേട്ടത്തിന് കാസർകോട് നഗരസഭയ്ക്ക് പുരസ്കാരം

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾAward to Kasaragod Municipality
കാസർകോട്: (my.kasargodvartha.com) വ്യവസായ വാണിജ്യ വകുപ്പിന്റെ 'എന്റെ സംരംഭം, നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 100 ശതമാനം നേട്ടം കൈവരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള പുരസ്കാരം കാസർകോട് നഗരസഭയ്ക്ക് ലഭിച്ചു. 244 സംരംഭങ്ങളാണ് പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്തത്. വ്യവസായ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥാപിച്ച ഇന്റേൺ ആണ് സംരംഭം രജിസ്റ്റർ ചെയ്യുന്നതിന് സഹായം നൽകുന്നത്.

Kasaragod, Kerala, News, Award, Kasaragod-Municipality, Panchayath, Award to Kasaragod Municipality.

ഉപഹാരം ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനിൽ നിന്ന് കാസർകോട് നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട് എന്നിവർ ചേർന്ന് സ്വീകരിച്ചു. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, ജില്ലാ വ്യവസായ കേന്ദ്രം ജെനറൽ മാനജർ സജിത്ത് കുമാർ എന്നിവർ സംബന്ധിച്ചു. വ്യാപാര മേഖലയിൽ 182, സേവന മേഖലയിൽ 50, നിർമാണ മേഖലയിൽ 12 സംരംഭങ്ങളാണ് 'എന്റെ സംരംഭം, നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്തത്.

Keywords: Kasaragod, Kerala, News, Award, Kasaragod-Municipality, Panchayath, Award to Kasaragod Municipality.

Post a Comment