Join Whatsapp Group. Join now!

Training | വിദ്യാര്‍ഥികളില്‍ പുത്തന്‍ അനുഭവം പകര്‍ന്ന് 'ഇല'; മൊഗ്രാല്‍ സ്‌കൂളില്‍ ത്രിദിന പരിശീലനപരിപാടി സമാപിച്ചു

Three-day training programme concluded at Mogral School, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മൊഗ്രാല്‍: (my.kasargodvartha.com) പുത്തന്‍ അനുഭവം പകര്‍ന്ന് മൊഗ്രാല്‍ ജി വി എച് എസ് സ്‌കൂളിലെ പ്രൈമറി ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ ത്രിദിന പരിശീലനപരിപാടി 'ഇല' (Enhancing Learning Ambience - ELA) സമാപിച്ചു. കോവിഡ് കാലത്ത് പഠന പ്രവര്‍ത്തനങ്ങളിലുണ്ടായ വിടവു നികത്താനും അനുഭവങ്ങളിലൂന്നി നിന്നുകൊണ്ട് പാഠ്യവിഷയങ്ങള്‍ക്കപ്പുറത്തേക്ക് പഠനപ്രവര്‍ത്തനങ്ങളെ വികസിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു പരിശീലനപരിപാടി.
             
News, Kerala, Kasaragod, Three-day training programme concluded at Mogral School.

സമഗ്ര ശിക്ഷ കേരളത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഈ പഠന പരിപോഷണ പരിപാടി പിടിഎ പ്രസിഡന്റ് സിദ്ദീഖ് റഹ്മാന്റെ അധ്യക്ഷതയില്‍ കുമ്പള ഗ്രാമപഞ്ചായത് പ്രസിഡന്റ് ത്വാഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അബ്ദുസ്സലാം, പ്രിന്‍സിപല്‍മാരായ അനില്‍, പാര്‍വതി, മുന്‍ ഹെഡ്മാസ്റ്റര്‍ എം മാഹിന്‍ എന്നിവര്‍ സംസാരിച്ചു.

പ്രശസ്ത നാടകകൃത്ത് പത്മനാഭന്‍ ബ്ലാത്തൂരിന്റെ നേതൃത്വത്തില്‍ നടന്ന രചന ശില്പശാല കുട്ടികളിലെ സര്‍ഗശേഷി മിനുക്കിയെടുക്കാന്‍ സഹായിച്ചു. തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു.
ഉച്ച തിരിഞ്ഞ് ഭാഷാ പരിശീലകന്‍ നിസാര്‍ പെറുവാഡിന്റെ നേതൃത്വത്തില്‍ നടന്ന കീപ് ടോകിങ് കമ്യൂണികേറ്റീവ് ഇന്‍ഗ്ലീഷ് പരിപാടി നിത്യ വ്യവഹാരങ്ങളില്‍ ഇന്‍ഗ്ലീഷ് ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് നല്‍കി.

സയന്‍സ്, കണക്ക് മോഡല്‍ നിര്‍മാണവും കായിക വിനോദങ്ങളിലൂടെയുള്ള ഗണിത പഠനവും ആ വിഷയങ്ങളില്‍ അധികം താത്പര്യം കാണിക്കാതിരുന്ന വിദ്യാര്‍ഥികളില്‍ പോലും കൗതുകം ഉണര്‍ത്തി.
തൊട്ടടുത്ത സര്‍കാര്‍ ആശുപത്രിയിലെ ഡോ. സകീം, ഡോ. അജ്മല്‍ എന്നിവര്‍ നയിച്ച ആരോഗ്യ ക്ലാസ് ശരീരത്തിന്റെ പ്രവര്‍ത്തന ക്ഷമത അളക്കാന്‍ പഠിപ്പിച്ചതോടൊപ്പം പോഷണ കാര്യങ്ങളില്‍ പുലര്‍ത്തേണ്ട സൂക്ഷ്മതകളെക്കുറിച്ചും അറിവുകള്‍ പകര്‍ന്ന് നല്‍കി.
      
News, Kerala, Kasaragod, Three-day training programme concluded at Mogral School.

മൂന്ന് ദിവസങ്ങളിലായി നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ റശീദ ടീചര്‍, സ്റ്റാഫ് സെക്രടറി മോഹനന്‍ മാസ്റ്റര്‍, അധ്യാപകരായ തസ്നീം, ശ്രുതി, തുഷാര, നൈഷ, രമ്യ വി പി, രമ്യ ആര്‍ എസ്, ശിഹാബ്, ശഹ്‌സില്‍,
എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: News, Kerala, Kasaragod, Three-day training programme concluded at Mogral School.
< !- START disable copy paste -->

Post a Comment