കാസർകോട്: (my.kasargodvartha.com) മുസ്‌ലിം ലീഗ് പ്രവർത്തകനും മുതിർന്ന തൊഴിലാളി നേതാവും എസ് ടി യു കാസർകോട് ജില്ലാ വൈസ് പ്രസിഡന്റുമായ തായൽ നായന്മാർമൂലയിലെ എൻഎ അബ്ദുൽ ഖാദർ ഹാജി (85) നിര്യാതനായി. കുറച്ച് കാലം എസ് ടി യുവിന്റെ ജില്ലാ പ്രസിഡന്റിന്റെ ചുമതലയും വഹിച്ചിരുന്നു. ദീർഘകാലം ചുമട്ട് തൊഴിലാളി യൂണിയൻ (എസ് ടി യു) വിദ്യാനഗർ യൂനിറ്റ് പ്രസിഡൻറായും ജില്ലാ പ്രസിഡന്റായും സംസ്ഥാന ഭാരവാഹിയായും പ്രവർത്തിച്ചിറ്റുണ്ട്. തായൽ നായന്മാർമൂല മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്.
ഭാര്യ: ബീഫാത്വിമ ചെർക്കള. മക്കൾ: മുഹമ്മദലി, ബശീർ (കെഎസ്ഇബി), അബ്ബാസ്, സിദ്ദീഖ്, നാസർ, സുബൈർ, ഫഹദ്, ശുകൂർ, ഖദീജ, ഉമ്മുഹലീമ, സമീറ, പരേതയായ നഫീസ.
മരുമക്കൾ: മുഹമ്മദ് കങ്ങാനം, ഹകീം ആരിക്കാടി, സലീം ചെമ്മനാട്, ലത്വീഫ് ചെമ്പിരിക്ക, സകീന, നസ്രീന, സുഹ്‌റ ബീവി, നസീമ, നുസൈബ, സമീമ, തസ്രീന.
സഹോദരങ്ങൾ: പരേതരായ അബ്ദുല്ല ഉഡുപി, മൂപ്പൻ മുഹമ്മദ് നായിമാർമൂല, അബൂബകർ പടുവടുക്ക, എൻഎ ഉമർ മൗലവി, മറിയം. തായൽ നായിമാർമൂല മുഹിയദ്ധീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
നിര്യാണത്തിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎ, മുസ്‌ലിം ലീഗ് ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, യൂത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അശ്‌റഫ് എടനീർ, എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്മത്തുല്ല, ജെനറൽ സെക്രടറി യു പോക്കർ, ട്രഷറർ കെപി മുഹമ്മദ് അശ്‌റഫ്, സെക്രടറി ശരീഫ് കൊടവഞ്ചി, ജില്ലാ പ്രസിഡന്റ് എ അഹ്‌മദ് ഹാജി, ജെനറൽ സെക്രടറി മുത്വലിബ് പാറക്കെട്ട് തുടങ്ങിയവർ അനുശോചിച്ചു.
മൂന്ന് ദിവസത്തെ എസ് ടി യു പരിപാടികൾ മാറ്റി
കാസർകോട്: എൻഎ അബ്ദുൽ ഖാദർ ഹാജിയുടെ നിര്യാണത്തിൽ ആദരസൂചകമായി ജില്ലയിലെ മൂന്ന് ദിവസത്തെ (തിങ്കൾ, ചൊവ്വ, ബുധൻ) പരിപാടികൾ മാറ്റിവെച്ചതായി എസ് ടി യു ജില്ലാ പ്രസിഡണ്ട് എ അഹ്‌മദ് ഹാജിയും ജെനറൽ സെക്രടറി മുത്വലിബ് പാറക്കെട്ടും അറിയിച്ചു.Keywords: Kasaragod, News, Kerala, Obituary, STU leader NA Abdul Khader Haji passed away.