Join Whatsapp Group. Join now!

Condolence | എസ് അബൂബകർ ജീവിതഗന്ധിയായ എഴുത്തിലൂടെ വായനക്കാരുടെ ഹൃദയം കവർന്ന എഴുത്തുകാരനെന്ന് എ എസ് മുഹമ്മദ് കുഞ്ഞി; നിര്യാണത്തിൽ തനിമ കലാ സാഹിത്യ വേദി അനുശോചിച്ചു

Thanima Kala Sahithya Vedi condoled demise of S Aboobackar #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com) എഴുത്തുകാരൻ എസ് അബൂബകറിന്റെ നിര്യാണത്തിൽ തനിമ കലാ സാഹിത്യ വേദി അനുശോചിച്ചു. ജീവിതഗന്ധിയായ എഴുത്തിലൂടെ വായനക്കാരുടെ ഹൃദയം കവർന്ന എസ് അബൂബകറിന്റെ മരണം കാസർകോടിന്റെ സാഹിത്യ മേഖലയ്ക്കും സൗഹൃദ ലോകത്തും തനിമ കലാസാഹിത്യ വേദിക്കും വലിയൊരു നഷ്ടമാണെന്ന് സാഹിത്യകാരൻ എ എസ് മുഹമ്മദ് കുഞ്ഞി പറഞ്ഞു.
           
Thanima Kala Sahithya Vedi condoled demise of S Aboobackar, Kerala, Kasaragod, News,Top-Headlines,Secretary,President, Condolence.

തനിമ കാസർകോട് ജില്ലാ പ്രസിഡന്റ് അബു ത്വാഇ അധ്യക്ഷത വഹിച്ചു. റഹ്‌മാൻ തായലങ്ങാടി ശബ്ദ സന്ദേശത്തിലൂടെ അബൂബകറിനെ അനുസ്മരിച്ചു. അശ്‌റഫ് അലി ചേരങ്കൈ, ശഫീഖ് നസ്റുല്ല, എരിയാൽ അബ്ദുല്ല, ബി കെ മുഹമ്മദ് കുഞ്ഞി, സുലേഖ മാഹിൻ, ഖന്ന അബ്ദുല്ല കുഞ്ഞി, ബകർ മാസ്റ്റർ, ലത്വീഫ് ചെമ്മനാട്, യൂസഫ് ചെമ്പരിക്ക, ഹമീദ് കാവിൽ എന്നിവർ അനുസ്മരിച്ച് സംസാരിച്ചു.

Keywords: Thanima Kala Sahithya Vedi condoled demise of S Aboobackar, Kerala, Kasaragod, News,Top-Headlines,Secretary,President, Condolence.

Post a Comment