Join Whatsapp Group. Join now!

Felicitation | ജാബിർ സുൽത്താൻ ഉൾപ്പെടെയുള്ള പ്രതിഭകളെ ആദരിച്ചു; പൂജപ്പുരയിൽ അനുമോദനച്ചടങ്ങ് വർണ്ണാഭമായി

മൈകാർ-മൈ കെയർ സ്ഥാപകൻ ജാബിർ സുൽത്താനെയും കായിക താരങ്ങളെയും മന്ത്രി വി. ശിവൻകുട്ടി പൂജപ്പുരയിൽ നടന്ന ചടങ്ങിൽ ആദരിച്ചു.

● വിവിധ മേഖലകളിൽ മികവ് തെളിയിച്ച കലാ-കായിക താരങ്ങളെയും ആദരിച്ചു.

● മൈകാർ - മൈ കെയർ ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളം എത്തിച്ച സംരംഭകനാണ് ജാബിർ.
● വനിതാ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ആര്യ ശ്രീയും കോച്ച് നിതീഷും ആദരം ഏറ്റുവാങ്ങി.
● മന്ത്രി വി. ശിവൻകുട്ടി മെമെൻ്റോ നൽകിയാണ് യുവസംരംഭകനെ അനുമോദിച്ചത്.
● സപ്ലൈകോ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിൽ മൈകെയർ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.
തിരുവനന്തപുരം: (MyKasargodVartha) കേരളത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും കലാ-കായിക പ്രതിഭകളെയും ആദരിക്കുന്ന വിപുലമായ അനുമോദന ചടങ്ങ് തിരുവനന്തപുരം പൂജപ്പുരയിലെ സ്വരസ്വതി മണ്ഡപത്തിൽ നടന്നു. വ്യവസായ രംഗത്തെ യുവസംരംഭകനും, മൈകാർ - മൈ കെയർ (MyCar- MyCare) ഉൽപ്പന്നങ്ങളുടെ ഇന്ത്യയിലുടനീളമുള്ള വിതരണ-മാർക്കറ്റിംഗ് മേഖലയിൽ ശ്രദ്ധേയമായ വിജയം നേടിയ കാസർകോട് മേൽപ്പറമ്പ് സ്വദേശിയുമായ ജാബിർ സുൽത്താനെ ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മെമെൻ്റോ നൽകി ആദരിച്ചു.

Young Entrepreneur Jabir Sultan Honored alongside sports and art talents at a grand felicitation ceremony in Poojappura, Thiruvananthapuram
കേരളത്തിലെ യുവ സംരംഭകർക്ക് ഒരു മാതൃകയാണ് ജാബിർ സുൽത്താൻ. താൻ സ്ഥാപിച്ച മൈകാർ, മൈകെയർ ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളം എത്തിക്കുന്നതിൽ വഹിച്ച പങ്ക് യുവതലമുറയ്ക്ക് പ്രചോദനമായിട്ടുണ്ട്. നിലവിൽ കൊതുകുതിരി അടക്കമുള്ള മൈകെയർ ഉല്പന്നങ്ങൾ സപ്ലൈകോ, മാവേലി സ്റ്റോർ, സെൻട്രൻ പൊലീസ് കാൻ്റീൻ, നീതി സൂപർമാർക്കറ്റ് തുടങ്ങിയ സർക്കാർ- അർധസർക്കാർ സ്ഥപനങ്ങളിൽ ഉൾപ്പെടെ വിപണിയിൽ ലഭ്യമാണ്.
Young Entrepreneur Jabir Sultan Honored alongside sports and art talents at a grand felicitation ceremony in Poojappura, Thiruvananthapuram

കായിക താരങ്ങളെയും പരിശീലകരെയും ആദരിച്ചു

കായിക രംഗത്തെ നിരവധി പ്രമുഖരും ചടങ്ങിൽ അനുമോദനം ഏറ്റുവാങ്ങി. വനിതാ ഇന്ത്യൻ ഫുട്‌ബോൾ താരവും കേരള ടീമിന്റെ ക്യാപ്റ്റനുമായ ആര്യ ശ്രീ എ, വനിതാ ഫുട്‌ബോൾ താരം മാളവിക, പ്രഗത്ഭ ഫുട്‌ബോൾ കോച്ച് നിതീഷ് എന്നിവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കേരളത്തിലെ മറ്റ് കലാകായിക താരങ്ങളെയും തിരുവനന്തപുരം കലാകായിക വേദി സംഘടിപ്പിച്ച വേദിയിൽ വെച്ച് ആദരിച്ചു.

Young Entrepreneur Jabir Sultan Honored alongside sports and art talents at a grand felicitation ceremony in Poojappura, Thiruvananthapuram
തുടർന്ന് നടന്ന സാംസ്കാരിക പരിപാടിയിൽ അഡ്വക്കറ്റ് വി. കെ. പ്രശാന്ത് എം.എൽ.എ, കൗൺസിലർ വി. വി. രാജേഷ് എന്നിവർ പങ്കെടുത്തു. സാംസ്കാരിക, സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ സന്നിഹിതരായിരുന്നു.

Young Entrepreneur Jabir Sultan Honored alongside sports and art talents at a grand felicitation ceremony in Poojappura, Thiruvananthapuram
എം. മോഹൻ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ, സുരേഷ് കുമാർ പരിപാടികൾ നിയന്ത്രിച്ചു. പി. ഗോപകുമാർ സ്വാഗതമാശംസിച്ചു. സതീഷ് കുമാർ നന്ദി രേഖപ്പെടുത്തി. അനുമോദന ചടങ്ങിന് ശേഷം പ്രഗത്ഭ ഗായകൻ ജയപ്രകാശിന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളയും മറ്റു കലാവിരുന്നും സദസ്സിന് നവ്യാനുഭവമായി. വ്യത്യസ്ത മേഖലകളിലെ പ്രതിഭകളെ ഒരു വേദിയിൽ ആദരിച്ച ഈ കൂട്ടായ്മ, കലയ്ക്കും കായികത്തിനും സംരംഭകത്വത്തിനും നൽകുന്ന പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു.

Young Entrepreneur Jabir Sultan Honored alongside sports and art talents at a grand felicitation ceremony in Poojappura, Thiruvananthapuram
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ.

Article Summary:A grand felicitation ceremony was held in Thiruvananthapuram to honor talents from various fields, including art, sports, and entrepreneurship. Young entrepreneur Jabir Sultan, founder of MyCar-MyCare, was honored by Minister V. Sivankutty for his success.

Keywords: Jabir Sultan MyCar MyCare, V Sivankutty honoring entrepreneur, Poojappura Felicitation Ceremony News, Thiruvananthapuram Cultural News, Kerala Entrepreneurship News, Arya Sree Footballer Honored, Kerala Sports News, Kasargod Entrepreneur News

#JabirSultan #MyCarMyCare #KeralaEntrepreneur #VSivankutty #Felicitation #Poojappura

Post a Comment