കാസര്‍കോട്: (my.kasargodvartha.com 04.10.2019) വികലാംഗ സംഘടനയായ ഐക്യമുന്നണിയുടെ മിഷന്‍ 2020 ന്റെ ഭാഗമായുള്ള അവകാശ സംരക്ഷണ ബോധവല്‍ക്കരണ ക്യാമ്പും സാനേഹവിരുന്നും ഒക്ടോബര്‍ ഏഴിന് നടക്കുമെന്ന് ഭാരാവിഹകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ ഏഴിന് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ഉപ്പള നയാബസാര്‍ ലയണ്‍സ് സേവാ മന്ദിരില്‍ പരിപാടി നടക്കും. ഭിന്നശേഷിക്കാരുടെ കുടുംബാംഗങ്ങളുടെ പരിപൂര്‍ണ സംരക്ഷണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മിഷന്‍ 2020ന് രൂപം നല്‍കിയത്.
കിടപ്പിലായ രോഗികള്‍, മാനസിക രോഗത്തിനടിമപ്പെട്ടവര്‍, പഠനം മുടങ്ങിയ ഭിന്നശേഷി കുട്ടികള്‍, സ്വയം തൊഴില്‍ ചെയ്ത് കുടുംബം പുലര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന ഭിന്ന ശേഷിക്കാര്‍ എന്നിവരെ സര്‍ക്കാര്‍ ആനുകൂല്യത്തികനപ്പുറം സംഘടനാ തലത്തിലും സഹായ സഹകരണത്താല്‍ സൗജന്യ തൊഴില്‍ പരിശീലനവും പരിശീലനം പൂര്‍ത്തികരിച്ച് സ്വന്തം തുടങ്ങുവാനുളള സാഹചര്യം ഒരുക്കി കൊടുക്കുകയുമാണ് മിഷന്‍ 2020 ന്റെ ലക്ഷ്യം.
അടിസ്ഥാന പ്രമാണമായ ഭിന്നശേഷി തെളിയിക്കാനുളള സര്‍ട്ടിഫിക്കറ്റ് യു ഡി ഐ ഡി കാര്‍ഡുകള്‍ നേടിക്കൊടുക്കുന്നതോടൊപ്പം നിയമം വഴി ലഭിച്ചു കൊണ്ടിരിക്കുന്ന ഒട്ടനവധി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയും വിതരണം ചെയ്യാത്തതെയുമുണ്ട്. ഇതൊക്കെ അവകാശ സംരക്ഷണ സമരങ്ങളിലൂടെ നേടിയെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഒരു കടുമണിപോലും നഷ്ടപ്പെടാതെയും അന്യന്റേത് അപഹരിക്കാതെയും നേടിയെടുക്കുവാന്‍ സംഘടന ശക്തമായ സമര രംഗത്ത് ഉണ്ടാകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ കെ കുഞ്ഞബ്ദുല്ല കൊളവയല്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ മൗലവി, പ്രവീണ്‍ കുമാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ സെയ്ഫുള്ള തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )കിടപ്പിലായ രോഗികള്‍, മാനസിക രോഗത്തിനടിമപ്പെട്ടവര്‍, പഠനം മുടങ്ങിയ ഭിന്നശേഷി കുട്ടികള്‍, സ്വയം തൊഴില്‍ ചെയ്ത് കുടുംബം പുലര്‍ത്തുവാന്‍ ആഗ്രഹിക്കുന്ന ഭിന്ന ശേഷിക്കാര്‍ എന്നിവരെ സര്‍ക്കാര്‍ ആനുകൂല്യത്തികനപ്പുറം സംഘടനാ തലത്തിലും സഹായ സഹകരണത്താല്‍ സൗജന്യ തൊഴില്‍ പരിശീലനവും പരിശീലനം പൂര്‍ത്തികരിച്ച് സ്വന്തം തുടങ്ങുവാനുളള സാഹചര്യം ഒരുക്കി കൊടുക്കുകയുമാണ് മിഷന്‍ 2020 ന്റെ ലക്ഷ്യം.
അടിസ്ഥാന പ്രമാണമായ ഭിന്നശേഷി തെളിയിക്കാനുളള സര്‍ട്ടിഫിക്കറ്റ് യു ഡി ഐ ഡി കാര്‍ഡുകള്‍ നേടിക്കൊടുക്കുന്നതോടൊപ്പം നിയമം വഴി ലഭിച്ചു കൊണ്ടിരിക്കുന്ന ഒട്ടനവധി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയും വിതരണം ചെയ്യാത്തതെയുമുണ്ട്. ഇതൊക്കെ അവകാശ സംരക്ഷണ സമരങ്ങളിലൂടെ നേടിയെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഒരു കടുമണിപോലും നഷ്ടപ്പെടാതെയും അന്യന്റേത് അപഹരിക്കാതെയും നേടിയെടുക്കുവാന്‍ സംഘടന ശക്തമായ സമര രംഗത്ത് ഉണ്ടാകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ കെ കുഞ്ഞബ്ദുല്ല കൊളവയല്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി, ജനറല്‍ സെക്രട്ടറി ഹനീഫ മൗലവി, പ്രവീണ്‍ കുമാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ സെയ്ഫുള്ള തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala, News, Handicap organisation Aikyamunnani Misison 2020 awareness camp on Oct 7th
< !- START disable copy paste -->