Join Whatsapp Group. Join now!

Hospital | കാസര്‍കോട് ജെനറല്‍ ആശുപത്രിയുടെ മതില്‍ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ഛായം പൂശി

Painted the wall of Kasaragod General Hospital, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ജെനറല്‍ ആശുപത്രിയുടെ മതില്‍ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ ഛായം പൂശി. ഗവ. കോളജിലെ എന്‍എസ്എസ് രണ്ടും മുന്നും യുണിറ്റുകളിലെ അംഗങ്ങളാണ് ശനിയാഴ്ച കാസര്‍കോട് ജെനറല്‍ ആശുപത്രിയുടെ മതില്‍ പെയ്ന്റ് ചെയ്തത്. കായ കല്‍പം പരിശോധനയുടെ ഭാഗമായി ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും മോടി പിടിപ്പിക്കുന്ന പരിപാടികളും നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് കാസര്‍കോട് ഗവ. കോളജിലെ നാഷനല്‍ സര്‍വീസ് സ്‌കിം യുണിറ്റ് അംഗങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.
    
News, Kerala, Kasaragod, Kasaragod General Hospital, Painted the wall of Kasaragod General Hospital.

പ്രോഗ്രാം ഓഫിസര്‍മാരായ ഡോ. ആശാലത സി കെ, ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരി, വോളന്റിയര്‍ സെക്രടറിമാരായ വൈഷ്ണവി വി, പ്രസാദ് ബി, മേഘ, വൈശാഖ് എ, അഞ്ജന എം, കിരണ്‍ കുമാര്‍ പി എന്നിവരടക്കം ഇരുപത്തഞ്ചോളം എന്‍എസ്എസ് വോളന്റിയര്‍മാര്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ആശുപത്രി സുപ്രണ്ടന്റ് ഡോ. രാജാറാമും ഡപ്യൂടി സുപ്രണ്ടന്റ് ഡോ. ജമാല്‍ അഹ് മദും വിദ്യാര്‍ഥികള്‍ക്ക് നന്ദി രേഖപ്പെടുത്തി.  
               
News, Kerala, Kasaragod, Kasaragod General Hospital, Painted the wall of Kasaragod General Hospital.

Keywords: News, Kerala, Kasaragod, Kasaragod General Hospital, Painted the wall of Kasaragod General Hospital.
< !- START disable copy paste -->

Post a Comment