Join Whatsapp Group. Join now!

OSA | ഒഎസ്എ ചന്ദ്രഗിരി ഹയര്‍ സെകന്‍ഡറി സ്‌കൂളിന് ഇന്‍വെര്‍ടര്‍ കൈമാറി

OSA handed over inverter to Chandragiri Higher Secondary School, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേല്‍പറമ്പ്: (my.kasargodvartha.com) ചന്ദ്രഗിരി ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ കംപ്യൂടര്‍ ലാബിന് ഒഎസ്എ ചന്ദ്രഗിരി ഇന്‍വെര്‍ടര്‍ കൈമാറി. ജില്ലാ പഞ്ചായത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂര്‍ ഉദ്ഘാടനം ചെയ്തു. ചന്ദ്രഗിരി സ്‌കൂളിന്റെ ഭൗതിക-അകാഡമിക് വിഷയങ്ങളില്‍ ഒഎസ്എ, പിടിഎ, മറ്റ് ക്ലബുകളുടെയും സന്നദ്ധ സംസ്‌കാരിക സംഘടനകളുടെയും ഇടപെടല്‍ മറ്റേത് പ്രദേശത്തെക്കാളും ഒരു ഒരുപടി മുന്നിലാണെന്നും, പ്രദേശവാസികളുടെ ക്രിയാത്മകമായ ഇടപെടലുകളാണ് വിദ്യാഭ്യാസ പുരോഗതിക്ക് ആക്കം കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
                   
News, Kerala, Kasaragod, Chandragiri Higher Secondary School, OSA, OSA handed over inverter to Chandragiri Higher Secondary School.

പ്രസിഡണ്ട് എംഎം ഹംസ അധ്യക്ഷത വഹിച്ചു. കെവി വിജയന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഹയര്‍ സെകന്‍ഡറി പ്രിന്‍സിപല്‍ മാര്‍ജി, ഹൈസ്‌കൂള്‍ പ്രധാനധ്യാപിക ഉഷാകുമാരി, സ്റ്റാഫ് സെക്രടറി ഷീജ ടീചര്‍, നസീര്‍ കുവ്വത്തൊട്ടി, കെപി ഗഫൂര്‍ ദേളി, സൈഫുദ്ദീന്‍ കെ മാക്കോട്, ഗണേശന്‍ അരമങ്ങാനം, സലാം കൈനോത്ത്, രാഘവന്‍ , ബശീര്‍ കുന്നരിയത്ത്, അബൂബകര്‍ കടാങ്കോട്, മുഹമ്മദ് കോളിയടുക്കം, അശോകന്‍ പികെ, യൂസഫ് അബൂബകര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Chandragiri Higher Secondary School, OSA, OSA handed over inverter to Chandragiri Higher Secondary School.
< !- START disable copy paste -->

Post a Comment