ടെക്നോളജിയിലും അത്യാധുനിക ഭൗതിക സുഖ സൗകര്യങ്ങളിലും ലോകം ഏറെ വികാസം നേടിയെങ്കിലും മനുഷ്യർ മനസമാധാനത്തിന് വേണ്ടി കൊതിക്കുകയാണെന്നും സമാധാനം തേടിയുള്ള മനുഷ്യന്റെ അന്വേഷണം ചെന്നെത്തുന്നത് ഇസ്ലാമിന്റെ തീരത്താണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ യൂറോപിലും അമേരികയിലുമൊക്കെ ഇസ്ലാം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാചരുടെ ജീവിതം പഠിക്കുകയും അത് സ്വജീവിതത്തിൽ പകർത്തുകയും ചെയ്യുമ്പോൾ മാത്രമാണ് യഥാർഥ പ്രവാചക പ്രേമിയാകുന്നത്. ആരാധനകൾ അധികരിപ്പിച്ച് കൊണ്ട് റമദാൻ മാസത്തിൽ പുണ്യങ്ങൾ വാരികൂട്ടുന്ന വിശ്വാസികൾ റമദാൻ വിടപറഞ്ഞുപോയാൽ വീണ്ടും നന്മയുടെയും ആരാധനയുടെയും വഴിയിൽ നിന്നും ഏറെ പുറകോട്ട് പോകുന്നത് പോലെ പ്രവാചക പ്രേമത്താൽ സജീവമാകുന്ന റബീഉൽ അവ്വൽ മാസം വിടപറയുന്നതോടെ നാം അവയൊക്കെയും വിസ്മരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രമുഖ പണ്ഡിതനും ബീഹാർ ഖുർതുബ ഫൗൻഡേഷൻ ചെയർമാനുമായ ഡോ. സുബൈർ ഹുദവി ചേകന്നൂർ മുഖ്യപ്രഭാഷണം നടത്തി. ദുബൈ കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷ വഹിച്ചു. ജെനറൽ സെക്രടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.
ദുബൈ കെഎംസിസി പ്രസിഡന്റ് എളേറ്റിൽ ഇബ്രാഹിം, ഹംസ തൊട്ടി, ഹനീഫ് ചെർക്കള, ഒകെ ഇബ്രാഹിം, സ്വാദിഖ് തിരുവനന്തപുരം, മുസ്ത്വഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി, അഡ്വ. ഇബ്രാഹിം ഖലീൽ, എൻകെ ഇബ്രാഹിം, അഡ്വ സാജിദ് അബൂബകർ, അശ്‌റഫ് കൊടുങ്ങല്ലൂർ, ഹസ്സൻ ചാലിയം, മുഹമ്മദ് പട്ടാമ്പി, ടിആർ ഹനീഫ്, റാഫി പള്ളിപ്പുറം, റശീദ് ഹാജി കല്ലിങ്കാൽ, യൂസുഫ് മുക്കൂട്, സലാം തട്ടാനിച്ചേരി, ഫൈസൽ മുഹ്സിൻ, ഹസൈനാർ ബീഞ്ചന്തടുക്ക, എജിഎ റഹ്മാൻ, ശബീർ കൈതക്കാട്, സലാം മാവിലാടം, ഹനീഫ് ബാവാ നഗർ, ശാജഹാൻ കാഞ്ഞങ്ങാട്, റശീദ് ആവിയിൽ, ഇസ്മാഈൽ നാലാംവാതുക്കൽ, സിഎ ബഷീർ, സിദ്ദീഖ് അടൂർ, ഫൈസൽ പട്ടേൽ, സിദ്ദീഖ് ചൗക്കി, സത്താർ ആലമ്പാടി,ഡോ ഇസ്മാഈൽ, ഇബ്രാഹിം ബേരിക്ക, ഗഫൂർ ഏരിയാൽ, അൻവർ വയനാട്, ശിഹാബ് തെരുവത്ത്, ഐപിഎം ഇബ്രാഹിം, സിദ്ദീഖ് കനിയടുക്കം, നജീബ് പീടികയിൽ തുടങ്ങിയവർ സംബന്ധിച്ചു.
അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു. മൗലീദ് പാരായണത്തിന് അബ്ദുൽ ഖാദർ അസ്അദി, എംടി മുഹമ്മദ് ഫൈസി എന്നിവർ നേതൃത്വം നൽകി. ഡോ. സുബൈർ ഹുദവി, ഖാദർ അസ്ഹദി എന്നിവരെ ആദരിച്ചു.
Keywords: Gulf, News, Kasaragod, Dubai KMCC held Milad Un Nabi programme.