1973 ല്‍ ആന്ത്രോത്ത് ദീപിലാണ് ജനനം. നാട്ടിലെ പ്രാഥമിക പഠനത്തിന് ശേഷം കേരളത്തിലെത്തി കോഴിക്കോട് കാന്തപുരത്ത് ദര്‍സ് പഠനത്തിന് ചേര്‍ന്നു. സമസ്ത സെക്രടറിമാരില്‍ ഒരാളായ കാന്തപുരം എപി മുഹമ്മദ് മുസ്ലിയാരുടെ കീഴിലായിരുന്നു പഠനം. വെല്ലൂര്‍ ലത്വീഫിയ്യയില്‍ ഉപരിപഠനത്തിന് ശേഷം കര്‍മ മണ്ഡലമായി കാസര്‍കോടിനെ തെരഞ്ഞെടുത്തു.
1996 മുതല്‍ 2014 വരെയുള്ള നീണ്ട കാലം ബാപ്പാലിപ്പൊനം മുഹ്യുദ്ദീന്‍ ജുമാ മസ്ജിദില്‍ ഖത്വീബും മുദരിസുമായി സേവനം ചെയ്തു. 2014 മുതല്‍ മണ്ഡമയില്‍ തങ്ങള്‍ പണി കഴിപ്പിച്ച പള്ളിയില്‍ സേവനം ചെയ്തു. മണ്ഡമ അറഫാ ജുമാ മസ്ജിദ് പ്രസിഡന്റും കൂടിയാണ്.
സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ ഹൈദ്രോസി - ഫാത്വിമ ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: സയ്യിദത് സീനതുല്‍ മുനവ്വറ.
മക്കള്‍: സയ്യിദത് ഫാത്വിമ തശ്രീഫ, സയ്യിദ് അബൂബകര്‍ സിദ്ദീഖ്, സയ്യിദത് തബശീറ, സയ്യിദ് ഉമര്‍
മരുമകന്‍: സയ്യിദ് ഉവൈസ് ഫാളിലി ലക്ഷദ്വീപ്.
സഹോദരങ്ങള്‍: സയ്യിദ് ഹസന്‍, സയ്യിദ് ഡോ. ഹുസൈന്‍, സയ്യിദ് സിറാജ്, സയ്യിദ് നൗഫല്‍
മുഹിമ്മാത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി തുടങ്ങിയവര്‍ അനുശോചിച്ചു. വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ മണ്ഡമ അറഫാ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: News, Kasaragod, Kerala, Obituary, Sayyid Shihabuddin Al Aidaroosi Thangal, Sayyid Shihabuddin Al Aidaroosi Thangal passed away.
< !- START disable copy paste -->