Join Whatsapp Group. Join now!

Disaster management | ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദുരന്ത നിവാരണത്തില്‍ നല്‍കിയ പരിശീലനം ശ്രദ്ധേയമായി

Health workers trained in disaster management, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com) കുമ്പള ഹെല്‍ത് ബ്ലോകിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ദുരന്ത നിവാരണത്തില്‍ നല്‍കിയ പരിശീലന പരിപാടി ശ്രദ്ധേയമായി. ദുരന്തങ്ങള്‍ എങ്ങിനെ നേരിടാം, മുന്‍കൂട്ടികണ്ട് ദുരന്തത്തിന്റെ പ്രത്യാഘാതം എങ്ങിനെ ലഘുകരിക്കാം, സിപിആര്‍ എങ്ങിനെ ചെയ്യണം, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍ എന്ത് ചെയ്യണം, ഗ്യാസ് സിലന്‍ഡറിന് തീപിടിച്ചാല്‍ എങ്ങിനെ തീ അണയ്ക്കാം തുടങ്ങിയ വിഷയങ്ങളില്‍ ഒരു ദിവസത്തെ പരിശീലനമാണ് കുമ്പള സി എച് സിയില്‍ സംഘടിപ്പിച്ചത്.
   
News, Kerala, Kasaragod, Health workers trained in disaster management.

കുമ്പള, മധൂര്‍, പുത്തിഗെ, ബദിയഡുക്ക, കുമ്പഡാജെ, എണ്‍മകജെ, ബെള്ളൂര്‍ പഞ്ചായതുകളിലെ മെഡികല്‍ ഓഫീസര്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍, ജെഎച്‌ഐ, ജെപിഎച്എന്‍, ആശ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. റവന്യൂ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആരോഗ്യം എന്നീ വകുപ്പുകളിലെ വിദഗ്ധരായ ഓഫീസര്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

മെഡികല്‍ ഓഫീസര്‍ ഡോ. കെ.ദിവാകരറൈ ഉദ്ഘാടനം ചെയ്തു. ഡോ. സത്യശങ്കര്‍ഭട്ട് അധ്യക്ഷത വഹിച്ചു. ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ബി അശ്റഫ് സ്വാഗതം പറഞ്ഞു. ജില്ലാ ദുരന്തനിവാരണ മാനജ്‌മെന്റ് അനലിസ്റ്റ് പ്രേം ജി പ്രകാശ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഉമര്‍ ശാഫി, ഡോ. സുബ്ബഗട്ടി എന്നിവര്‍ ക്ലാസെടുത്തു. ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ നിഷാമോള്‍ നന്ദി പറഞ്ഞു.

Keywords: News, Kerala, Kasaragod, Health workers trained in disaster management.
< !- START disable copy paste -->

Post a Comment