പരവനടുക്കം: (my.kasargodvartha.com) മേൽപറമ്പ് ചന്ദ്രിഗിരി ക്ലബ് യുഎഇ കമിറ്റിയുടെ സഹകരണത്തോടെ സർകാർ വൃദ്ധ സദനത്തിലെ താമസക്കാർക്കൊപ്പം ഓണാഘോഷപരിപാടി സംഘടിപ്പിച്ചു. മന്ത്രി അഹ്‌മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അശോകൻ പികെ അധ്യക്ഷത വഹിച്ചു. അഡ്വ. സിഎച് കുഞ്ഞമ്പു എംഎൽഎ മന്ത്രിക്ക് ഉപഹാരം നൽകി.
സ്വാതന്ത്ര്യദിനത്തിൽ വിദ്യാർഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനവും പങ്കെടുത്തവർക്കുള്ള പ്രോത്സാഹന സമ്മാനവും മന്ത്രി നൽകി. ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് ശാനവാസ് പാദൂർ, ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകർ, ഡോ. വി ബാലകൃഷ്ണൻ, കലാഭവൻ രാജു, ഇല്യാസ് ഹിൽടോപ്, അനീഷ് അരമങ്ങാനം, റഫീഖ് മണിയങ്കാനം, അക്കു മേൽപറമ്പ്, മജീഷ്യൻ ആർ കെ കവ്വായി, ആസ്യമ്മ തുടങ്ങിയവർ സംസാരിച്ചു.
അബ്ദുൽ ഖാദർ ചട്ടഞ്ചാൽ സ്വാഗതവും നാസിർ ഡീഗോ നന്ദിയും പറഞ്ഞു. അബ്ദുല്ല, സംഗീത് വള്ളിയോട്, സിബി ബദ്‌റുദ്ദീൻ, രാഘവൻ, റഹീം കാജ, യഹ്‌യ, കെപി റഫീഖ്, അഫ്സൽ ശരീഫ് സലാല, ഹാശിം എന്നിവർ നേതൃത്വം നൽകി. കലാ പരിപാടികളും ഓണസദ്യയും ഒരുക്കിയിരുന്നു.
Keywords: Kasaragod, Kerala, News, Onam, Celebration, Chattanchal, Paravanadukkam, Old Age Home, Chandrigiri Club organized Onam celebrations at Old Age Home.< !- START disable copy paste -->
Onam celebrations | ചന്ദ്രിഗിരി ക്ലബ് വൃദ്ധസദനത്തിൽ ഓണാഘോഷപരിപാടി സംഘടിപ്പിച്ചു; മന്ത്രി അഹ്‌മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു
Chandrigiri Club organized Onam celebrations at Old Age Home#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ