Join Whatsapp Group. Join now!

Agriculture Drone | ഡ്രോണ്‍ സഹായത്തോടെ നെല്‍ക്കൃഷിക്ക് മരുന്നുതളിക്കല്‍: കുമ്പളയില്‍ ആത്മ പദ്ധതിക്ക് തുടക്കമായി

Athma project started in Kumbala, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com) കുമ്പള ഗ്രാമപഞ്ചായത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സിപിസിആര്‍ഐ കൃഷി വിജ്ഞാന്‍ കേന്ദ്രത്തിന്റെ സഹകരണത്തോടെ 'ആത്മ' പദ്ധതിയില്‍ ജില്ലക്കകത്തുള്ള ട്രെയിനിംഗ് പരിപാടിയുടെ ഭാഗമായി കുമ്പള ബംബ്രാണ പാടശേഖരത്തില്‍ 50 ഏകര്‍ സ്ഥലത്ത് നൂതന സാങ്കേതിക വിദ്യ ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷ്മ മൂലക പോഷണ പദ്ധതിക്ക് തുടക്കം കുറിച്ചു.
   
News, Kerala, Kasaragod, Athma Project, Athma project started in Kumbala.

സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍ ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത് പ്രസിഡണ്ട് യുപി ത്വാഹിറ യൂസഫ് അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന്‍ കേന്ദ്ര തലവന്‍ ഡോ. മനോജ് കുമാര്‍ പദ്ധതി വിശദീകരിച്ചു. കുമ്പള കൃഷിഭവന്‍ ഓഫീസര്‍ ബിന്ദു സ്വാഗതം പറഞ്ഞു. കൃഷി അസി. ഡയറക്ടര്‍ അനിതാ കെ മേനോന്‍, കെ മണികണ്ഠന്‍, നസീമ ഖാലിദ്, കെ മോഹനന്‍, റുക്മാകര സംസാരിച്ചു. ഉഷാകുമാരി നന്ദി പറഞ്ഞു.

Keywords: News, Kerala, Kasaragod, Athma Project, Athma project started in Kumbala.
< !- START disable copy paste -->

Post a Comment