Join Whatsapp Group. Join now!

മികവിനൊരാദരം

Tribute to excellence #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-സുറാബ് നാലുപുര

(my.kasargodvartha.com) സ്വാതന്ത്ര ഇൻഡ്യ 75 പിന്നിട്ടതിന്റെ ആഘോഷത്തിലായിരുന്നു രാജ്യമെങ്ങും. ചുറ്റും പായസവും ബാന്റ് മേളവും താളവും. കൊടിതോരണങ്ങൾ കാറ്റിൽ കൈകൊട്ടുന്നു. എങ്ങും ത്രിവർണ്ണ പതാകയുടെ ഉയർച്ച. ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂളിലെ പരിപാടിയുടെ പേര് മികവിനൊരാദരം എന്നായിരുന്നു. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു പറഞ്ഞത് കുട്ടിക്കാലത്തിന്റെ ആഘോഷങ്ങളെക്കുറിച്ചായിരുന്നു. മൊട്ടുസൂചിയിൽ നെഞ്ചിൽ കുത്തിവെച്ച കടലാസ് പതാകയുടെ ഓർമ്മകൾ. അതിന്നും ഒരു പിന്തുടർച്ചാവകാശംപോലെ കൊണ്ടു നടക്കുന്നു. പോകുന്നിടത്തൊക്കെ ഞാനെന്റെ കുട്ടിക്കാലവും കുഞ്ഞുണ്ണി മാഷേയും കൊണ്ടുപോകുന്നു.
     
Tribute to excellence, Kasaragod, Article, Kerala, School, Chattanchal, National flag, Independence day.

കവിതയുടെ ബാലപാഠം ചൊല്ലിത്തന്ന ഗുരുവിനെ. ഒരുപാട് ഗുരുക്കന്മാരും കളരിമുറയൊന്നുമില്ലാത്തതാണ് എന്റെ ജീവിതം. എന്നാലും ഗ്രാമത്തിന്റെ പച്ച വരമ്പുകളും കുമ്മായച്ചൂളകളും നീറ്റുകക്കയും വെന്തു പൊടിയുന്ന നാട്ടിൻപുറത്തിന്റെ ബാല്യവും കീറിപ്പറിഞ്ഞ ട്രൗസറും സൈക്കിൾ ടയറും നാലുഭാഗത്തുനിന്നും ഉരുണ്ടുരുണ്ട് വരുന്നു. ആ ഭൂതകാലം എന്നെ ഒരിക്കലും കൈവിടുന്നില്ലല്ലോ. അതിന്റെ ചേർത്തു നിൽപ്പിലാണ് എഴുത്തുകൊണ്ട് ഞാൻ നിങ്ങളോട് പലതും പറയുന്നത്. അതൊക്കെ എന്റെ നാട്ടുഭാഷയാണ്. തുമ്മാൻ തിന്നുന്ന പഴമൊഴികളാണ്. ചവക്കുമ്പോൾ ചുകകുന്ന ചെമ്പകപ്പൂക്കളാണ്. മൈലാഞ്ചിയാണ്.

ചലച്ചിത്ര താരം വിജയകുമാർ വിശിഷ്ടാതിഥിയായ പരിപാടിയുടെ മേൽനോട്ടം മലയാളം അധ്യാപകൻ രതീഷ് പിലിക്കോട് ആയിരുന്നു. പ്രിൻസിപ്പൽ ടോമി എം ജെ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്തഗം ഷംശുദ്ദീൻ തെക്കിൽ പ്രസംഗിച്ചു. ഉപഹാര സമർപ്പണം മാനേജ്മെന്റ് പ്രതിനിധികളായ ഡോ. റാഫി അഹമ്മദ്, ഡോ. ആബിദ് നാലപ്പാട്ട് ഹസീന എന്നിവർ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് യമുനദേവി എം എസ് സ്വാഗതവും കെ വി വാസുദേവൻ നന്ദിയും പറഞ്ഞു.

Keywords: Tribute to excellence, Kasaragod, Article, Kerala, School, Chattanchal, National flag, Independence day.

Post a Comment