Join Whatsapp Group. Join now!

Rememberance | തനിമ കലാ സാഹിത്യവേദി ഇബ്രാഹിം ചെര്‍ക്കളയെ അനുസ്മരിച്ചു

Thanima Kala Sahityavedi commemorated Ibrahim Cherkala#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com) ഒരു ഹൃസ്വ കാലയളവിനുള്ളില്‍ നിരവധി കൃതികള്‍ മലയാള ഭാഷക്ക് സമ്മാനിച്ച ഇബ്രാഹിം ചെര്‍ക്കള എന്ന എഴുത്തുകാരന്റെ വിയോഗം കുടുംബത്തിനെന്ന പോലെ കാസര്‍കോട് തനിമ കലാസാഹിത്യവേദിക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് തനിമ കലാ സാഹിത്യവേദി ഇബ്രാഹിം ചെര്‍ക്കള അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഒരു സൗമ്യ സാന്നിധ്യമായി വടക്കന്‍ സാംസ്‌കാരിക പരിസത്ത് നിറഞ്ഞ് നില്‍ക്കവെയാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തതെന്നും കേരളത്തിലങ്ങോളമിങ്ങോളം വിശാലമായ സുഹൃദ് വലയത്തിന്റെ ഉടമയായ ഇബ്രാഹിമിനെ ഒരിക്കല്‍ പപരിചയപ്പെട്ടവര്‍ ഒരിക്കലും മറക്കില്ലെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് അബു ത്വാഈ അധ്യക്ഷത വഹിച്ചു. നിസാര്‍ പെര്‍വാഡ് സ്വാഗതം പറഞ്ഞു.
  
Kasaragod, Kerala, News, Ibrahim Cherkala, Thanima Kala Sahityavedi commemorated Ibrahim Cherkala.

മൂസ ബി ചെര്‍ക്കള, കുട്ട്യാനം മുഹമ്മദ്കുഞ്ഞി, ബി കെ സുകുമാരന്‍, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എ എസ് മുഹമ്മദ്കുഞ്ഞി, ടി കെ പ്രഭാകരകുമാര്‍, അശ്റഫലി ചേരങ്കൈ, അബ്ദുല്ലക്കുഞ്ഞി (ഖന്നച്ച), മോഹനന്‍ പുലിക്കോടന്‍, രവീന്ദ്രന്‍ പാടി, ബശീര്‍ കൊല്ലമ്പാടി, റഹീം ബള്ളൂര്‍, അസീസ് കടവത്ത്, റഹീം തെരുവത്ത്, സിദ്ദീഖ് പടപ്പില്‍, ബി കെ മുഹമ്മദ്കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.

Keywords: Kasaragod, Kerala, News, Ibrahim Cherkala, Thanima Kala Sahityavedi commemorated Ibrahim Cherkala.

Post a Comment